അഞ്ചൽ: എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനെത്തിയ ആൾ മെഷീനിൽ താക്കോൽക്കൂട്ടം കണ്ട് അമ്പരന്നു. പുറത്തിറങ്ങിയ ശേഷം വിവരം അടുത്തുനിന്നവരെ അറിയിച്ചു. ഇതോടെ എ.ടി.എമ്മിൽ മോഷണം നടന്നെന്ന വിവരം നാട്ടിലാകെ പ്രചരിച്ചു. തടിക്കാട് ഗവ. എൽ.പി സ്കൂളിന് എതിർവശെത്ത ഇന്ത്യ നമ്പർ -1 എന്ന എ.ടി.എമ്മിനുള്ളിലാണ് താക്കോൽക്കൂട്ടം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് എ.ടി.എം അധികൃതരെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ എ.ടി.എമ്മിൽനിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം പണം നിറക്കുന്നതിനെത്തിയവർ താക്കോൽക്കൂട്ടം എടുക്കാതെ പോയതാണെന്നും സ്ഥിരീകരിച്ചു. കലാജാഥക്ക് സ്വീകരണം നൽകി അഞ്ചൽ: കൊല്ലത്ത് നടത്തുന്ന സി.പി.ഐയുടെ പാർട്ടി കോൺഗ്രസിെൻറ പ്രചാരണാർഥമുള്ള കലാജാഥക്ക് അഞ്ചലിൽ സ്വീകരണം നൽകി. നോട്ട് നിരോധനം, ബീഫ് വിഷയം, പെട്രോൾ വില വർധന മുതലായ ആനുകാലിക സംഭവവികാസങ്ങൾ ഉൾപ്പെടുത്തി ബാബു ഒലിപ്പുറത്തിെൻറ ഏകപാത്ര നാടകവും നാടൻപാട്ടുകളും ജാഥാംഗങ്ങൾ അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ജില്ല കൗൺസിൽ അംഗം കെ.എൻ. വാസവൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഇ.കെ. സുധീർ, പ്രസിഡൻറ് വൈശാഖ് സി. ദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ഹരി എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.