കുടുംബശ്രീ കലാമേള ഇന്ന് അഞ്ചലിൽ

അഞ്ചൽ: കുടുംബശ്രീ അംഗങ്ങളുടെ പുനലൂർ താലൂക്ക് തല കലാമേള തിങ്കളാഴ്ച അഞ്ചൽ ഗവ. വെസ്റ്റ് സ്കൂളിൽ നടക്കും. താലൂക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലും നടന്ന പ്രാഥമിക മത്സരങ്ങളിൽ വിജയിച്ചവരാണ് അതത് സി.ഡി.എസുകളെ പ്രതിനിധാനം ചെയ്ത് മത്സരിക്കാനെത്തുന്നത്. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുക്കും. മതുരപ്പ നാഗരാജ കാവിൽ ഉത്സവം അഞ്ചൽ: ഇടമുളയ്ക്കൽ മതുരപ്പ ശ്രീ നാഗരാജ കാവിലെ ആയില്യം മഹോത്സവം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ന് അന്നദാനം, രാത്രി എട്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 24ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എട്ടിന് സമൂഹ പൊങ്കാല,10ന് നൂറുംപാലും 12ന് അന്നദാനം, വൈകീട്ട് 4.30ന് ഘോഷയാത്ര, രാത്രി ഒമ്പതിന് നൃത്ത സംഗീത നാടകം എന്നിവയാണ് പ്രധാനപരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.