'മത്സ്യത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കണം'

തിരുവനന്തപുരം: കടല്‍ത്തീരത്ത് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോസ്റ്റൽ സ്റ്റുഡൻറസ് കൾച്ചറൽ ഫോറം ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദുരിതം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായി താമസിപ്പിക്കണം. വീടുകള്‍ നഷ്ടപ്പെട്ടവരെ എത്രയുംവേഗം പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം. തീരം ഇത്രയും തീവ്രമായി കടലെടുക്കുന്നത് എന്തുകൊണ്ടെന്ന് ഗൗരവമായി പരിശോധിക്കാന്‍ അധികാരികള്‍ തയാറാകണമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഫോറം പ്രതിനിധികൾ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.