കടലാക്രമണത്തിനു പിന്നിൽ തീരത്തി​​െൻറ താളം തെറ്റൽ

*തീരത്തെ അശാസ്ത്രീയ നിർമാണ പ്രവര്‍ത്തനങ്ങൾ കടലാക്രമണം രൂക്ഷമാക്കിയെന്ന് വിദഗ്ധർ വലിയതുറ: കാലവര്‍ഷം പിറക്കുന്നതിനു മുമ്പ് കടലാക്രമണം ശക്തമാകാൻ കാരണമായത് തീരത്തി​െൻറ താളത്തകർച്ച . ഓരോ കടലാക്രമണവും തീരത്ത് ലക്ഷങ്ങളുടെ നാശം വിതച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കിടപ്പാടം വരെ കവർന്നെടുത്ത് പോകുമ്പോള്‍ ആഗോളതാപനത്തെയും കാലം തെറ്റിയ കാലാവസ്ഥയെയും മാത്രം കുറ്റം പറഞ്ഞ് തടിയൂരുന്നവര്‍ ആവർത്തിക്കുന്ന ദുരിതത്തിന് പിന്നിലെ യാഥാർഥ്യം പലപ്പോഴും തിരിച്ചറിയാതെ പോകുകയാണ്. കടലി​െൻറ സ്വാഭാവിക താളത്തിന് വിള്ളലുണ്ടാകുമ്പോഴാണ് പലപ്പോഴും കടല്‍ രൗദ്രഭാവം കൈവരിക്കുന്നതും തീരത്തേക്ക് കയറുന്നതും. തീരത്തെ വികല വികസന നയങ്ങളുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവര്‍ത്തനങ്ങളാണ് കടല്‍ താളത്തിന് കോട്ടം തട്ടാന്‍ കാരണം. 500 മീറ്ററില്‍ അധികം തീരമുണ്ടായിരുന്ന ജില്ലയിലെ തീരദേശത്ത് ഇപ്പോള്‍ 10 മീറ്റര്‍ പോലും തീരമില്ല. പ്രകൃതിയെ പരിഗണിക്കാതെയുളള വികസനം തിരിച്ചടിയുണ്ടാക്കുമെന്ന് വിദഗ്ധര്‍ കാലങ്ങളായി മുന്നറിയിപ്പ് നല്‍കുെന്നങ്കിലും അതിനെയെല്ലാം അവഗണിച്ച് കടല്‍ത്തീരത്തെ ചെറിയ ലാഭത്തിനായി തീറെഴുതി തകര്‍ക്കുകയാണ്. വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖത്തിനായി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തുകളെ ക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കടലിനുളളിൽ ഡ്രഡ്ജിങ് നടത്തുമ്പോള്‍ ഒരു ഭാഗത്ത് കര കൂടുകയും മറു ഭാഗത്ത് കടല്‍ കൂടുതല്‍ കയറുകയും ചെയ്യും. ഡ്രഡ്ജിങ്ങി​െൻറ ദൂരം കൂടുന്നതിന് അനുസരിച്ച് മറുഭാഗത്തെ തീരം തന്നെ ഇല്ലാതാകും. ഇപ്പോള്‍ തീരങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. മണ്‍സൂണ്‍ കാലത്ത് തീരത്തുനിന്ന് കടല്‍ എടുക്കുന്ന മണല്‍ തെക്കൊട്ടൊഴുകുകയും മണ്‍സൂണ്‍ കാലം കഴിയുന്നതോടെ വടേക്കാട്ട് തിരികെെയത്തുന്ന കടല്‍ തീരത്തുനിന്ന് എടുത്ത മണല്‍ വീണ്ടും തീരത്തു തന്നെ കൊണ്ടുവന്നിടുന്ന സ്വാഭാവിക പ്രക്രിയയാണ് കടലി​െൻറയും തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെ നൂറ്റാണ്ടുകളായി നിര്‍ണയിച്ചിരുന്നത്. ഇത് മൂലം ഒരിക്കലും തീരം നഷ്ടമാവാറില്ല. എന്നാല്‍, വിഴിഞ്ഞത്ത് തുറമുഖത്തിനായി നടക്കുന്ന ഡ്രഡ്ജിങ് കാരണം ഇൗ സ്വാഭാവിക പ്രക്രിയ തന്നെ തകര്‍ന്നു. ഇതോടെ തീരം തന്നെ ഇല്ലാതായതോടെ ചെറിയ കടലാക്രമണങ്ങള്‍ പോലും തീരത്ത് വന്‍നാശമാണ് ഉണ്ടാക്കുന്നത്. ഇത്തരം നാശം ഉണ്ടാകാതിരിക്കാനുള്ള ബദല്‍ സംവിധാനം സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ അവശ്യമുന്നയിച്ചിരുെന്നങ്കിലും അധികൃതര്‍ ഇത് മുഖവിലക്കെടുത്തില്ല. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി വിഴിഞ്ഞത്ത് സ്ഥാപിച്ചതു പോലെ ട്രയാങ്കിള്‍ കോണ്‍ക്രീറ്റ് കട്ടികള്‍ കൊണ്ടുളള പുലിമുട്ടുകളും കടല്‍ ഭിത്തികളും വലിയതുറയിലും പൂന്തുറയിലും മിനി ഫിഷിങ് ഹാര്‍ബറുകളും സ്ഥാപിച്ചാല്‍ തലസ്ഥാനത്തെ തീരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ നേരേത്ത തെന്ന സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ പൂന്തുറയിലും വലിയതുറയിലും ഹാര്‍ബറുകള്‍ നിർമിക്കാൻ ലക്ഷങ്ങള്‍ മുടക്കിയുള്ള സാധ്യതാ പഠനവും നടന്നു. പഠന റിപ്പോര്‍ട്ടില്‍ മിനി ഫിഷിങ് ഹാര്‍ബര്‍ നിർമിക്കാന്‍ അനുയോജ്യമായ സാഹചര്യമാണ് പൂന്തുറയിലും വലിയതുറയിലുമെന്ന് കണ്ടെത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിെച്ചങ്കിലും പദ്ധതി ഫയലില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. തീരം ഇല്ലാതായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും ഇല്ലാതായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.