ഒാർമകളുടെ കടലിൽ ഭീതിയുടെ പുതുതീരം കണ്ട് ജെറാൾഡ

*ഏഴ് പതിറ്റാണ്ടിലെ തീര ജീവിതത്തിൽ ഇത്രമേൽ ക്ഷോഭം കാണുന്നത് ആദ്യമെന്ന് ജെറാൾഡ വലിയതുറ: കടലിരമ്പം ജെറാൾഡക്ക് ജീവതാളമാണ്. വലിയതുറ ഭാഗത്തെ കടൽ തിരമാലകളുടെ സ്പന്ദനങ്ങൾ നന്നായി അറിയാം എഴുപത് കഴിഞ്ഞ ഇവർക്ക്. അത്രമേലുണ്ട് കടൽ തിരമാലകളുമായുള്ള അടുപ്പം. കടലി‍​െൻറ മുഖമൊന്ന് മാറിയാൽ ജെറാൾഡ അപ്പോൾ തിരിച്ചറിയും. കടലിൽ പോയിട്ടിെല്ലങ്കിലും എഴുപത് വർഷമായി വലിയതുറ കടൽക്കരയിലാണ് ഇവർ താമസിക്കുന്നത്. നിരവധി കടലാക്രമണങ്ങളും കടൽക്ഷോഭങ്ങളും എഴുപത് വർഷത്തിനിടെ നേരിൽ കണ്ടുവെങ്കിലും അന്തിയുറങ്ങിയിരുന്ന കിടപ്പാടം ഇത്തവണ കടൽതിരമാലകൾ കവർന്നെടുക്കുന്നത് വേദനയൊടെ നോക്കിനിൽക്കാനേ ഇവർക്ക് കഴിഞ്ഞുള്ളൂ. കാലവർഷം ആരംഭിക്കുന്നതിന് മുമ്പേയുള്ള വേലിയേറ്റ സമയത്ത് കടൽതിരമാലകൾ ഇത്രമേൽ ക്ഷോഭിക്കുന്നത് ആദ‍്യമായിട്ടാണെന്ന് ജെറാൾഡ പറയുന്നു. മുമ്പ് കടൽ അൽപമൊന്ന് തീരത്ത് കയറിയാൽ വേലിയേറ്റം കഴിയുന്ന മുറക്ക് കടൽ തിരികെ വലിഞ്ഞ് പോകുന്ന അവസ്ഥയായിരുന്നു. കടലിനെയും തിരമാലകളെയും പേടിക്കാതെ വർഷങ്ങളോളം തീരത്ത് ജീവിച്ച ജെറാൾഡക്ക് കടലിരമ്പം ഇത്തവണ നൽകിയത് ഭീതിയും കിടപ്പാടം ഇല്ലാതാകലുമാണ്. ജെറാൾഡയുടെ ഒാർമകളിൽ ഒന്നരകിലോമീറ്ററിലധികം ദൂരമുണ്ടായിരുന്ന വലിയതുറ ഭാഗത്ത് ഇന്ന് പേരിന് പോലും തീരില്ല. ഭർത്താവ് മത്സ‍്യബന്ധനത്തിനിടെ കടലിൽ മരിച്ചതിനെ തുടർന്ന് മകൻ കാർമോ‍​െൻറ വീട്ടിലാണ് താമസം. ഞായറാഴ്ചത്തെ ശക്തമായ തിരമാലകളിൽപെട്ട് മ ക‍​െൻറ വീടും തകർന്നതോടെ തലചായ്ക്കാൻ ഇനി ഇവർക്ക് ഇടം ദുരിതാശ്വാസ ക‍്യാമ്പ് മാത്രമാണ്. നടപടികൾ പ്രഖ‍്യാപനത്തിലൊതുങ്ങി വലിയതുറ: തീരദേശത്ത് താമസിക്കുന്നവരുടെ ജീവിതം എല്ലാവർഷവും രണ്ടുതവണ ഉണ്ടാകുന്ന കടൽക്ഷോഭത്തിൽ ദുരിതത്തിലാവുക പതിവാണ്. വീടുകൾ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതല്ലാതെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടി ഇതുവരെ യാഥാർഥ്യമായില്ല. ഇതുമൂലം വർഷങ്ങളായി ഈ മേഖലയിൽ താമസിക്കുന്നവർ പ്രകൃതിക്ഷോഭങ്ങളുടെയും ദാരിദ്യ്രത്തി​െൻറയും പിടിയിലാണ്. 13-ാം ധനകാര്യ കമീഷൻ ധനസഹായത്തോടെ നടപ്പാക്കാൻ തീരുമാനിച്ച മാതൃകാ മത്സ്യഗ്രാമം പദ്ധതി ഇന്നും പൂർണതയിലെത്തിയില്ല. 11 മത്സ്യ ഗ്രാമങ്ങളിലേക്ക് സാനിട്ടേഷൻ, കുടിവെള്ളം, വൈദ്യുതി, റോഡുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ ധനസഹായത്തോടെ ജില്ലയിൽ 110 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന് രണ്ടുലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പ് നൽകിയെങ്കിലും പ്രഖ്യാപനം ഫയലിൽ ഉറങ്ങുകയാണ്. ലോകരാജ്യങ്ങളിൽ മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടക്കുമ്പോൾ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിലും കരയിലും ദുരിതമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.