കന്യാകുമാരിയിൽ 30 വീടുകളിൽ വെള്ളം കയറി

നാഗർകോവിൽ: ഓഖി ദുരന്തത്തിനുശേഷം ശാന്തമായ കന്യാകുമാരി ജില്ലയിലെ ആരോഗ്യപുരം മുതൽ നിരോഡി വരെയുളള 40ൽപരം മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. ഇവരെ അടുത്തുള്ള സ്കൂളുകളിലും സാമുദായിക ക്ഷേമ മന്ദിരങ്ങളിലും പ്രവേശിപ്പിച്ചു. കടൽക്ഷോഭം കാരണം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയില്ല. കുളച്ചൽ, മണ്ടയ്ക്കാട് പൂതൂര്, കൊട്ടിൽപാട്, വാണിയകുടി, കുറുമ്പന, അഴിക്കാൽ എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ കടൽക്ഷോഭം ശക്തമായി. ഇവരെ രാത്രിയോടെ തന്നെ രക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചു. നിദ്രവിള, നിരോഡി, മാർത്താണ്ഡംതുറ, വള്ളവിള, ഇരവിപുത്തൻതുറ, തൂത്തൂർ, പൂത്തുറ, ഇരയുമ്മൻതുറ തുടങ്ങിയ സ്ഥലങ്ങളിൽ കടൽക്ഷോഭം ശക്തമായതിനാൽ കടൽവെള്ളം കരയിലും റോഡുകളിലും കയറി. മണവാളക്കുറിച്ചി അഴിക്കാലിൽ കൂറ്റൻ തിരമാലകൾ കടൽ ചുമർ കടന്ന് വന്നതിനാൽ പ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറി. മണ്ടയ്ക്കാട് പുതൂരിൽ സീ വാട്ടർ േബ്രക്കിങ് സിസ്റ്റം തിരമാലകളിൽ തകർന്നു. കരയിലുണ്ടായിരുന്ന രണ്ട് യന്ത്രവൽകൃത ബോട്ടുകളും തകർന്നു. കടലാക്രമണ പ്രദേശങ്ങൾ ജില്ലാ കലക്്ടർ പ്രശാന്ത്് എം.വഡ്നേരേ സന്ദർശിച്ചു. ദുരിതബാധിതർക്ക് റവന്യൂ വകുപ്പ് മുഖേന സഹായം എത്തിച്ചു. കടൽക്ഷോഭം തീരുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവിസ് നിർത്തിെവച്ചു. തിങ്കളാഴ്ചയും കടൽക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.