തിരുവനന്തപുരം: മുപ്പത്തിയഞ്ചിലധികം നൃത്തരൂപങ്ങൾ ഒന്നിനു പുറകെ ഒന്നായി എത്തുന്ന മൂന്നു മണിക്കൂർ ഇടമുറിയാതെയുള്ള നൃത്ത മാരത്തൺ 'ദ ഇന്ത്യൻ ഡാൻസ് ബിനാലെ 2കെ18 'മേയ് 26ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന നൃത്തബിനാലെ ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണെന്ന് പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറും സംവിധായകനുമായ ഡാഡു ഓഷ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നൃത്ത ബിനാലെയിൽ സണ്ണി ലിയോൺ മുഖ്യനർത്തകിയായി എത്തും. സണ്ണി ലിയോണിനോടൊപ്പം, ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി 250ലധികം നൃത്തകലാകാരികളും ഒരു ഡസനോളം ഡാൻസ് ബ്രാൻഡുകളും അണിനിരക്കും. അന്തർദേശീയവും ദേശീയവുമായ 40ൽ അധികം പ്രധാന നൃത്തകലാ രൂപങ്ങൾ മൂന്ന് മണിക്കൂർ തുടർച്ചയായി വേദിയിൽ അരങ്ങേറും. ഓൺലൈനായും നിശ്ചിത കേന്ദ്രങ്ങളിലൂടെയും ആയിരിക്കും ടിക്കറ്റ് വിലപന. ഓഷ്മ ക്ലബ് 69ഉം, ഡോ. പി. അനിൽകുമാർ, എം.ജെ. ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് ഇന്ത്യൻ ഡാൻസ് ബിനാലെ 2കെ18 സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.