തിരുവനന്തപുരം: കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷെൻറ വജ്രജൂബിലി സമ്മേളനം ഏപ്രിൽ 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഇ.എം.എസ് നഗറിൽ (വി.ജെ.ടി ഹാൾ) 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന പൂർവ നേതൃസംഗമം കടകംപള്ളി സുരേന്ദ്രനും വൈകീട്ട് ആറിന് നടക്കുന്ന കുടുംബസംഗമം മന്ത്രി മാത്യു ടി.തോമസും ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ വർണപ്പകിട്ട് മെഗാഷോ അരങ്ങേറും. 23ന് നടക്കുന്ന വനിതാസമ്മേളനം െഎഷാ പോറ്റി എം.എൽ.എയും വൈകീട്ട് നടക്കുന്ന വിളംബരജാഥ െഎ.ബി. സതീഷ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 11.30ന് 'ഫാഷിസം ഇന്ത്യൻ സാംസ്കാരിക ഭൂമികയിൽ' സെമിനാർ ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കെ. സച്ചിദാനന്ദൻ, ഡോ. ജെ. പ്രഭാഷ് എന്നിവർ സെമിനാറിൽ പെങ്കടുക്കും. മേയ്ദിന റാലി തിരുവനന്തപുരം: മേയ്ദിന റാലി വൻ വിജയമാക്കാൻ എസ്.ടി.യു ജില്ല കമ്മിറ്റി തീരുമാനിച്ചു. റാലി മേയ് ഒന്നിന് രാവിലെ 11ന് പാളയം ആശാൻ സ്ക്വയറിൽനിന്ന് ആരംഭിച്ച് എം.ജി റോഡ് വഴി ഗാന്ധി പാർക്കിൽ സമാപിക്കും. ജില്ല സെക്രട്ടറി മംഗലപുരം ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രവർത്തക സമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കരമന മാഹിൻ, സക്കീർ പനച്ചമൂട്, വട്ടക്കരിക്കകം ഷാജി, പനവൂർ അസനാരാശാൻ, പ്രസന്നൻ ടൈറ്റാനിയം, പനയമുട്ടം ഫസിൽ, വഞ്ചുവം ഷറഫ്, ഷാഫി പെരുമാതുറ, ദിൽഷാദ് സേട്ട്, മേട്ടൂർ സുബൈർ, ഷംനാദ് പനവൂർ, സലിം വണ്ടിത്തടം, റിയാസ്, ഷാജഹാൻ എന്നിവർ സംസാരിച്ചു. എസ്.ടി.യു ജില്ല സ്പെഷൽ കൺവെൻഷൻ ദേശീയ പ്രവർത്തക സമിതി അംഗം ജി. മാഹിൻ അബൂബക്കർ ഉദ് ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.