റഷ്യൻ ജ്യോതിഷിയുടെ വാക്കുകളിൽ വിശ്വാസം അർപ്പിച്ച് ഇലീസ്​

കോവളം: കോവളത്തുനിന്ന് കാണാതായ വിദേശ വനിത ലിഗയെ ദ്വീപിന് സമാനമായ സ്ഥലത്ത് അന്വേഷിച്ചാൽ കണ്ടെത്തുമെന്ന് റഷ്യക്കാരിയായ ഒരു ജ്യോതിഷി നേരത്തേ അറിയിച്ചിരുന്നതായി ലിഗയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ. ഒരുമാസം കഴിഞ്ഞിട്ടും ലിഗക്ക് വേണ്ടിയുള്ള പൊലീസി​െൻറ തിരച്ചിൽ എങ്ങും എത്താതിരുന്ന സാഹചര്യത്തിലാണ് താൻ ജ്യോതിഷിയുടെ സഹായം തേടിയതെന്നും ഇലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ടിലെ യാത്ര ഉൾപ്പെടെ പ്രത്യേക ആകൃതിയുള്ള സ്ഥലത്തു ലിഗയുണ്ടെന്നായിരുന്നു പ്രവചനം. പ്രവചനത്തി‍​െൻറ അടിസ്ഥാനത്തിൽ സൂചനകൾ െവച്ച് സാമ്യമുണ്ടായിരുന്ന തിരുവല്ലത്ത് പനത്തുറയിൽ, ഇപ്പോൾ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുവരെ താനും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും തിരച്ചിൽ നടത്തി. മൃതദേഹം കണ്ടതിന് 500 മീറ്റർ അടുത്തുവരെ ചെന്നിരുന്നു. തൊട്ടടുത്ത വീടുകളിൽ കയറി അന്വേഷിച്ചു. പക്ഷേ, ഒരു വിവരവും ലഭിച്ചില്ല. ഇതോടെ അടുത്തു കണ്ട കണ്ടൽക്കാട് പ്രദേശത്തും അന്വേഷിക്കാൻ തീരുമാനിച്ചു. എന്നാൽ, സ്വകാര്യ ഭൂമിയാണ് അതെന്ന് തോന്നിയതോടെ പിന്മാറിയെന്നും ഇലീസ് പറയുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഇരുവരും സമാനമായ പല സ്ഥലങ്ങൾ കണ്ടെത്തി. അങ്ങനെയാണ് കാസർകോട്ടെ ഉപ്പളയിൽവരെ തിരച്ചിൽ നടത്തിയത്. അതിനിടെയാണ് പനത്തുറയിൽ സംശയാസ്പദമായി മൃതദേഹം കണ്ടെത്തിയ വിവരം ഇലീസിനും ആൻഡ്രൂസിനും ലഭിക്കുന്നത്. ഇപ്പോൾ ലിഗയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടുപിടിക്കുന്നതിനുള്ള തെളിവുകളും ഈ പുരയിടത്തിലോ സമീപസ്ഥലങ്ങളിലോ ഉണ്ടെന്നാണ് ജ്യോതിഷിയുടെ മറ്റൊരു പ്രവചനം. ഇതി​െൻറ അടിസ്ഥാനത്തിൽ മൃതദേഹം കണ്ട പ്രദേശത്ത് തിരച്ചിൽ നടത്താനുള്ള തയാറെടുപ്പിലാണ് ഇലീസും ആൻഡ്രൂസും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.