ലിഗയുടേത് കൊലപാകതമെന്ന് ബന്ധുക്കൾ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും

കോവളം (തിരുവനന്തപുരം): വിദേശ വനിത ലിഗ സ്ക്രോമെനയുടെ (33) മരണം കൊലപാതകമാണെന്ന നിലപാടിൽ ഉറച്ച് ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലീസും. സംഭവത്തിൽ ഉന്നതതല അന്വേഷണം അവശ്യപ്പെട്ട് ഇരുവരും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരിയുടെ ഘാതകരെ പിടികൂടുന്നതുവരെ ഇന്ത്യവിട്ട് പോകില്ലെന്നും ഇലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ഇരുവരുടെയും ആവശ്യം. കേരള പൊലീസി​െൻറ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ സമാന്തരമായ അന്വേഷണത്തിലാണ് ഇലീസും ആൻഡ്രൂസും. മൃതദേഹത്തിൽനിന്ന് കിട്ടിയ ജാക്കറ്റും സമീപത്തുനിന്നു ലഭിച്ച ചെരിപ്പും ലിഗയുടേതല്ലെന്നാണ് ഇലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ജാക്കറ്റും ചെരിപ്പും കേന്ദ്രീകരിച്ചാണ് പൊലീസി​െൻറയും ലിഗയുടെ കുടുംബത്തി​െൻറയും അന്വേഷണം. പ്രദേശവാസിയായ ഒരാളുടെ സഹായമില്ലാതെ ലിഗക്ക് പൂനംതുരുത്തിലെ കുറ്റിക്കാട്ടിൽ എത്താൻ കഴിയില്ലെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രദേശവാസികളായ ചെറുപ്പക്കാരിൽ ചിലരെയും പൊലീസ് നോട്ടമിട്ടിട്ടുണ്ട്. ഇവരുടെ വിവരം ശേഖരിച്ച് വരുകയാണ്. മരിച്ചത് ലിഗയാണെന്ന് ഉറപ്പാക്കുന്നതിനായി രക്തസാംപിളുകൾ ഞായറാഴ്ച ഡി.എൻ.എ പരിശോധനക്ക് അയച്ചു. ഇതി‍​െൻറ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിക്കും. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് ലിഗ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലിഗയുടെ മൃതദേഹം കണ്ട സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഞായറാഴ്ചയും പൊലീസും സഹോദരി ഇലീസും പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല. എന്നാൽ, ലിഗയുടെ കൊലപാതകികളിലേക്ക് എത്താൻ സഹായിക്കുന്ന തെളിവുകൾ പുരയിടത്തിൽ തന്നെയുണ്ടെന്നാണ് ഇലീസ് വിശ്വസിക്കുന്നത്. റഷ്യക്കാരിയായ ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് ഇലീസി​െൻറയും ആൻഡ്രൂസി​െൻറയും പരിശോധന. ലഹരിമാഫിയയുടെ താവളമായ ഈ പ്രദേശത്തേക്ക് പ്രദേശവാസികളായ യുവാക്കള്‍ പലപ്പോഴും വിദേശികളെയും കൊണ്ട് വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മയക്കുമരുന്നിനും കഞ്ചാവിനും മറ്റുമായി ഇതര സ്ഥലങ്ങളില്‍നിന്നും കാറുകളില്‍ നിരവധി സംഘങ്ങള്‍ ഇവിടെ എത്താറുണ്ട്. രണ്ടാഴ്ച മുമ്പും രണ്ടു കാറുകളിലായി കുറച്ചുപേര്‍ സ്ഥലെത്തത്തിയത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇവര്‍ സമീപത്തെ വീടിനു മുന്നില്‍ യാത്രക്ക് തടസ്സമായി കാറുകള്‍ ഇട്ടിരുന്നത് വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കാറുകൾ മാറ്റിയിട്ട ശേഷം ഇവര്‍ ലിഗയുടെ മൃതദേഹം കിടന്ന ഭാഗത്തേക്കാണ് പോയതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ഈ പുരയിടത്തിൽ നടക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രദേശവാസികൾ പൊലീസിനെ പല തവണ വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. അതേസമയം, സംഭവം തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമി​െൻറ നേതൃത്വത്തിെല പ്രത്യക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു. ഡി.എൻ.എ പരിശോധ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരിച്ചത് ലിഗയാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ ലിഗയുടെ കുടുംബാംഗങ്ങളുടെ സംശയങ്ങൾ ഉൾപ്പെടുത്തുമെന്നും ഡി.ജി.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.