ഹർത്താലി​െൻറ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഇന്ന്​ ജനാധിപത്യ പ്രതിരോധം

തിരുവനന്തപുരം: 'ഹർത്താലി​െൻറ പേരിലെ ഭരണകൂട വേട്ടക്കെതിരെ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തിങ്കളാഴ്ച വൈകീട്ട് നാലിന് ഗാന്ധി പാർക്കിൽ ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കും. കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ കെ. അംബുജാക്ഷൻ, ജെ. ദേവിക, ഡോ. ബി. രാജീവൻ, എസ്.പി. ഉദയകുമാർ, കെ.എ. ഷെഫീഖ്, ശിഹാബ് പൂക്കോട്ടൂർ, കെ.കെ. ബാബുരാജ്, അഡ്വ. കെ.പി. മുഹമ്മദ്, കടക്കൽ ജുനൈദ്, ശ്രീജ നെയ്യാറ്റിൻകര, വി.ആർ. അനൂപ്, എ.എസ്. അജിത്കുമാർ, ടി. പീറ്റർ, എസ്. ഇർഷാദ് എന്നിവർ പങ്കെടുക്കും. ഏപ്രിൽ 16ലെ ഹർത്താലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഹർത്താൽ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത രീതിയിലുള്ള ഭരണകൂട വേട്ടയും പൊലീസ് ഭീകരതയുമാണ് നടക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. അന്യായ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. ഹർത്താലിനോടനുബന്ധിച്ചു നടന്ന അക്രമസംഭവങ്ങളെ ഊതിപ്പെരുപ്പിച്ചുകാണിച്ചും വ്യാജ പ്രചാരണങ്ങളിലൂടെയും ഭരണകൂടവും രാഷ്ട്രീയ പാർട്ടി നേതാക്കളും പൊലീസും അറസ്റ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറി​െൻറയും പൊലീസി​െൻറയും പൗരാവകാശ ലംഘന നടപടിക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.