യുവതിയുടെ മരണം: സി.സി.ടി.വി ദൃശ്യങ്ങളിൽ കാണപ്പെട്ട യുവാവിനുവേണ്ടി തിരച്ചിൽ ഊർജിതമാക്കി

ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണപ്പെട്ട യുവാവിനുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് വിവരം. വ്യാഴാഴ്ച ഉച്ചക്കാണ് ചിറക്കര ഇടവട്ടം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താഴവിള പുത്തൻവീട്ടിൽ വിജിയെ (21) ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടത്. യുവതിയെ കാണാതായ ബുധനാഴ്ച വൈകീട്ട് കൊട്ടിയം ജങ്ഷന് കിഴക്കുവശമുള്ള പെട്രോൾ പമ്പിൽ െവച്ച് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറി​െൻറ താക്കോൽ ബൈക്കിലെത്തിയ ഒരാൾ ഊരിയെടുക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതി​െൻറ അടിസ്ഥാനത്തിലാണ് ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.