യഥാസമയം ബസുകൾ നൽകിയില്ല; ബുക്കിങ്​ ഏജൻറിന്​ ഒരു മാസം തടവ്​

കൊല്ലം: യഥാസമയം ബസുകൾ നൽകാതിരുന്ന ബുക്കിങ് ഏജൻറിന് ഒരു മാസം തടവ്. പുന്നക്കുളം കൊച്ചുവീട്ടിൽ ബാബു എന്ന സുനിലിനാണ് ഉപഭോക്തൃതർക്ക പരിഹാര ഫോറം ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കല്ലേലിഭാഗം കൈലാസത്തിൽ ചന്ദ്രശേഖരൻ നായരുടെ മക​െൻറ വിവാഹത്തിനുവേണ്ടി ലാനാസ് മോട്ടോഴ്സ് െപ്രാൈപ്രറ്റർ സുനിലി​െൻറ അടുത്ത് ആറു ബസുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിവാഹദിവസം നാലു ബസുകൾ മാത്രമേ നൽകിയുള്ളൂ. തുടർന്ന്, ചന്ദ്രശേഖരൻ സുനിലിനെ പ്രതിചേർത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. ഫോറം വാദിക്ക് ബുക്കിങ് തുകയായ 2000 രൂപ ഉൾപ്പെടെ 56,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. എന്നാൽ, പ്രതി മനഃപൂർവം നഷ്ടപരിഹാരം നൽകാതിരുന്നതിനെ തുടർന്ന് ഇയാളെ ഒരു മാസം തടവിനും 5000 രൂപ പിഴ ഈടാക്കാനും ഇ.എം. മുഹമ്മദ് ഇബ്രാഹിം പ്രസിഡൻറും എം. പ്രവീൺകുമാർ അംഗവുമായ ഉപഭോക്തൃതർക്ക പരിഹാര ഫോറം വിധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.