ഡബിൾ ഡക്കർ ട്രെയിനിനും ചുവപ്പ്​ കൊടി

തിരുവനന്തപുരം: പുതിയ റെയിൽവേ പരീക്ഷണമെന്നനിലയിൽ സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന ഡബിൾ ഡക്കർ ട്രെയിനിനുള്ള സാധ്യതയും മങ്ങുന്നു. തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ സർവിസ് ആരംഭിക്കുന്നതിനായി സാധ്യത പഠനമടക്കം പൂർത്തിയാക്കി റിപ്പോർട്ടയച്ച് കാത്തിരുന്നെങ്കിലും ദക്ഷിണ റെയിൽവേയിലെ ഉന്നതർ കേരളത്തി​െൻറ ഡബിൾ ഡക്കർ സ്വപ്നങ്ങൾക്ക് ഇടേങ്കാലിടുകയാണ്. റിപ്പോർട്ട് സമർപ്പിച്ച് ഒന്നരവർഷം പിന്നിടുേമ്പാഴും പദ്ധതി സംബന്ധിച്ച് തുടർനടപടികേളാ പഠനമോ അന്വേഷണമോ പിന്നീട് ഉണ്ടായിട്ടില്ലെന്നാണ് ഡിവിഷനിൽനിന്നുള്ള വിവരം. പദ്ധതി ഉപേക്ഷിച്ചതരത്തിലാണ് പ്രതികരണങ്ങളും. വിഷയത്തിൽ സ്വകാര്യ ബസ് ലോബിയുടെ ഇടപെടലും സംശയിക്കുന്നുണ്ട്. രാജ്യത്തെ ആദ്യ ഡബിൾ ഡക്കർ സർവിസായ ഹൗറ-ധൻബാദ് മാതൃകയിലാണ് തിരുവനന്തപുരം-ചെന്നൈ സർവിസ് നടപ്പാക്കാനുദ്ദേശിച്ചിരുന്നത്. ഇതിനെതുടർന്ന് ലൈൻ കടന്നുപോകുന്ന മേഖലയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ, ഡബിൾ ഡക്കറിന് അനുയോജ്യമായ ട്രാക്ക്--പ്ലാറ്റ്ഫോം സൗകര്യങ്ങൾ, യാത്രക്കാരുടെ ലഭ്യത, മറ്റ് സാങ്കേതിക വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു സമഗ്രമായ സാധ്യതപഠനം. നിലവിലെ റെയിൽവേ ലൈനുകൾ ഡബിൾ ഡക്കറിന് പര്യാപ്തമാണ് എന്നതിനൊപ്പം ചെന്നൈയിലേക്കും തിരിച്ചും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെ കൂടുതലായും ആകർഷിക്കാൻ കഴിയുമെന്നതും സർവിസിന് അനുകൂലമായാണ് അധികൃതർ വിലയിരുത്തുന്നത്. സാധാരണ െട്രയിനുകൾ 17-18 മണിക്കൂർ എടുത്താണ് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലെത്തുന്നത്. അതേസമയം, നിർദിഷ്ട ലൈനിൽ മണിക്കൂറിൽ 110 കി.മീറ്റർ വേഗത്തിൽ ഡബിൾ ഡക്കറിന് ഒാടാൻ കഴിയുമെന്നതിനാൽ യാത്രാസമയം കുറയുമെന്നതും അനുകൂലഘടകമായിരുന്നു. ഇൗ സാഹചര്യങ്ങൾ ഡിവിഷന് പ്രതീക്ഷ പകരുന്നതിനിടെയാണ് ഉന്നത ഇടപെടലുണ്ടായതെന്നാണ് വിവരം. നിലവിൽ സതേൺ റെയിൽവേക്ക് കീഴിൽ ചെന്നൈ-ബംഗളൂരു ലൈനിൽ ഡബിൾ ഡക്കർ മാത്രമാണുള്ളതെന്ന സാഹചര്യത്തിൽ വിശേഷിച്ചും. കേന്ദ്ര ബജറ്റിലെ മുഖംതിരിക്കലിന് പിന്നാലെ സംസ്ഥാനത്തി​െൻറ റെയിൽവേ വികസനത്തിന് തടസ്സമായുള്ള റെയിൽവേയിലെ ഉന്നതരുടെ ഇടപെടലിനുള്ള ഒടുവിലെ ഉദാഹരണമാണിത്. സ്റ്റേഷൻ വികസനവും ട്രാക്കുകളുടെ നവീകരണവും മുതൽ പുതിയ ട്രെയിനുകൾ അനുവദിച്ച് കിട്ടുന്നതിൽവരെ ഉദ്യോഗസ്ഥ ഇടപെടൽ കേരളത്തിന് പ്രതികൂലമാവുകയാണ്. 2014ലെ ബജറ്റിൽ പ്രഖ്യാപിച്ച മൈസൂർ-തിരുവനന്തപുരം എക്സ്പ്രസ് നടപടികളെല്ലാം പൂർത്തിയായെങ്കിലും 'മതിയായ റെയിൽവേ ലൈനില്ലെന്ന' ഉദ്യോഗസ്ഥ വിലയിരുത്തോടെ ഇനിയും കേരളത്തിന് കിട്ടിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ആവശ്യപ്പെട്ട ശതാബ്ദി എക്സ്പ്രസി​െൻറ കാര്യത്തിലും ഇൗ അവഗണന വ്യക്തമാണ്. എം.ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.