സിഗ്​നൽ തകരാർ: ​ട്രെയിനുകൾ മണിക്കൂറുകൾ വൈകി 15 ട്രെയിനുകൾ വഴിയിലായി

തിരുവനന്തപുരം: സിഗ്നൽ തകരാറിനെതുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയത് മൂന്ന് മണിക്കൂറോളം. ട്രെയിനുകൾ അപ്രതീക്ഷിതമായി പലയിടങ്ങളിലായി മണിക്കൂറുകൾ പിടിച്ചിട്ടതിനെതുടർന്ന് യാത്രക്കാരും വലഞ്ഞു. രാവിലെയുണ്ടായ ട്രെയിൻ ഗതാഗതത്തിലെ താളം തെറ്റൽ തിരുവനന്തപുരത്തുനിന്നുള്ള നാല് ട്രെയിനുകളുടെ മടക്കയാത്രയെയും ബാധിച്ചു. രാവിലെ 7.15ഒാടെ കടയ്ക്കാവൂരിനും മുരുക്കുംപുഴക്കും ഇടയിലാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. ഇതിനെതുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള 15 ട്രെയിനുകളാണ് വൈകിയത്. ഇവ കൊല്ലം, മയ്യനാട്, പരവൂർ, കാപ്പിൽ, ഇടവ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലും ഒൗട്ടറുകളിലും പിടിച്ചിട്ടു. തിരക്കേറിയ സമയത്തെ തകരാർ ഗതാഗതത്തെ കാര്യമായി ബാധിച്ചു. പുലർച്ചെ 3.50ന് തമ്പാനൂരിൽ എത്തേണ്ട ഗുരുവായൂർ എക്സ്പ്രസ് എത്തിയത് രണ്ട് മണിക്കൂറിലധികം വൈകി രാവിലെ 6.35നാണ്. 6.25ന് തിരുവനന്തപുരത്തെത്തുന്ന അമൃതയാകെട്ട രാവിലെ 7.30നും. മലബാർ എക്സ്പ്രസ് വൈകിയത് മൂന്ന് മണിക്കൂറാണ്. കാലത്ത് 9.10ന് തമ്പാനൂരിലെത്തുന്ന ട്രെയിൻ 11.15 ഒാടെയാണ് വന്നത്. മാേവലി ഒരു മണിക്കൂർ വൈകി 8.30നാണ് സ്റ്റേഷൻ പിടിച്ചത്. കാലത്ത് 9.55ന് എത്തുന്ന വഞ്ചിനാടാകെട്ട മൂന്ന് മണിക്കൂർ വൈകി ഉച്ചക്ക് 12.50ഒാടെയാണ് തമ്പാനൂരെത്തിയത്. ഇൻറർസിറ്റി രണ്ടര മണിക്കൂർ ൈവകി. രാവിലെ 7.45ന് എത്തേണ്ട ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വന്നത് ഒമ്പതിനാണ്. മുംബൈ-കന്യാകുമാരി എക്സ്പ്രസ് വന്നത് രണ്ട് മണിക്കൂറിലധികം വൈകി ഉച്ചക്ക് 12.30നും. വ്യാഴാഴ്ച ൈവകുന്നേരം മേഖലയിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടന്നിരുന്നു. ഇതിനിടെ സിഗ്നൽ കേബിൾ മുറിഞ്ഞതാകാം തകരാറിന് കാരണമെന്നാണ് വിലയിരുത്തൽ. കേബിൾ മുറിഞ്ഞ സ്ഥലം കണ്ടെത്തിയതിനെതുടർന്ന് വേഗത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉച്ചക്ക് 12ഒാടെ സിഗ്നൽ പുനഃസ്ഥാപിച്ചു. രാവിലെയുള്ള താളം തെറ്റലിനെ തുടർന്ന് െകാച്ചുവേളി-ബംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് എന്നിവയുടെ മടക്കയാത്രയിലും മാറ്റം വന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.