ഇന്ത്യയിൽ ജനാധിപത്യത്തി​െൻറ ഭാവി ആശങ്കയിൽ ^കാനം

ഇന്ത്യയിൽ ജനാധിപത്യത്തി​െൻറ ഭാവി ആശങ്കയിൽ -കാനം അഞ്ചൽ: ഇന്ത്യയിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് പോലും ഇന്ത്യയിൽ നടക്കുന്ന കാര്യം സംശയാസ്പദമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് അഞ്ചലിൽ സംഘടിപ്പിച്ച വർഗീയ ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെ ശക്തമായ ഇടത് മതേേതര ബദൽ ചേരി ഉയർന്ന് വരുമെന്നും ഇതടക്കമുള്ള നിരവധി ഭാവി രാഷ്ട്രീയ തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിൽ ഉണ്ടാകുമെന്നും കാനം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ എ. സലിം, കെ.എൻ. വാസവൻ, കെ.സി. ജോസ്, മണ്ഡലം സെക്രട്ടറി ലിജു ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.