ഗുണഭോക്​തൃ സംഗമം

കൊല്ലം: പോരുവഴി ഗ്രാമപഞ്ചായത്തിൽ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ സംഗമം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ശിവൻപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബി. ബിനീഷ്, സ്ഥിരംസമിതി അധ്യക്ഷ സി. ഗീത എന്നിവർ സംസാരിച്ചു. 160 ഗുണഭോക്താക്കൾക്കാണ് 2018-19 വർഷം തുക വകയിരുത്തിയത്. നാലുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഗ്രാമപഞ്ചായത്തി​െൻറ പദ്ധതി വിഹിതമായ 64 ലക്ഷം രൂപയുൾെപ്പടെ ആറുകോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കും. അവധിക്കാല അധ്യാപക പരിശീലനം കൊല്ലം: ജില്ലയിലെ എൽ.പി, യു.പി വിഭാഗം അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം 25 മുതൽ 28 വരെയും മേയ് രണ്ട് മുതൽ അഞ്ചുവരെയും നടക്കും. രണ്ടാംഘട്ടം മേയ് ഏഴുമുതൽ 16 വരെ. ശനിയും ഞായറും ഒഴികെയുള്ള എട്ടുദിവസം ആണ് പരിശീലനം. ഓരോഘട്ടത്തിലും ഉപജില്ലകളിൽ പരിശീലനത്തി​െൻറ വിവരങ്ങൾ അതത് എ.ഇ.ഒ, ബി.പി.ഒമാർ അധ്യാപകരെ അറിയിക്കും. റവന്യൂ ജില്ല മാറി അധ്യാപകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഇതിനായി ജോലിചെയ്യുന്ന സ്കൂളിലെ പ്രഥമാധ്യാപക​െൻറ കത്ത് പരിശീലനത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ കേന്ദ്രം ഉൾപ്പെടുന്ന എ.ഇ.ഒ, ബി.പി.ഒക്ക് സമർപ്പിക്കണം. ജില്ലക്കുള്ളിൽ ഉപജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കാൻ അനുമതി ഇല്ല. വിശദ വിവരങ്ങൾ ഉപജില്ലാ ഓഫിസുകളിലും ബി.ആർ.സിയിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.