കൊല്ലം: വിനോദസഞ്ചാര സാധ്യതകൾ പൊതുജന പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ജില്ലയിൽ തുടക്കം. ഉത്തരവാദിത്ത ടൂറിസം മിഷെൻറ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്ത ടൂറിസം വിനോദസഞ്ചാര മേഖലക്ക് വിപുല സാധ്യതകളാണ് തുറക്കുന്നതെന്ന് മുകേഷ് പറഞ്ഞു. ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്കാകും. ജില്ലക്ക് ഇതുവഴി ഏറെ നേട്ടമുണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ഡി.ടി.പി.സി ഭരണസമിതി അംഗം എക്സ് ഏണസ്റ്റ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാജ്കുമാർ, സെക്രട്ടറി സി. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓഡിനേറ്റർമാരായ കെ. രൂപേഷ് കുമാർ, ബിജി സേവ്യർ, ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം.കെ. മിഥുൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, കരകൗശല ഉൽപാദകർ, പരമ്പരാഗത തൊഴിലാളികൾ, കലാകാരന്മാർ, ഫാംസ്റ്റേ--ഹോംസ്റ്റേ സംരംഭകർ, ടൂർ ഗൈഡുകൾ എന്നിവരും പങ്കെടുത്തു. സെമിനാറിൽ ഉയർന്ന നിർദേശങ്ങൾ: അഷ്ടമുടിക്കായലിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം കായൽ വിഭവങ്ങൾ പ്രാദേശികമായി തയാറാക്കി സഞ്ചാരികൾക്ക് നൽകാം കരകൗശല വസ്തുക്കൾ നിർമിച്ച് വിൽക്കാം താമസ സൗകര്യം ഒരുക്കാനുള്ള സാധ്യത പ്രദേശവാസികൾക്ക് പ്രയോജനപ്പെടുത്താം തദ്ദേശീയ കാർഷിക ഉൽപന്നങ്ങൾ വഞ്ചിവീടുകളിലേക്കും ഹോട്ടലുകളിലേക്കും നൽകി വരുമാനം നേടാം വിഷരഹിത ആഹാരത്തിെൻറ ലഭ്യത ഉറപ്പുവരുത്താം മനുഷ്യവിഭവശേഷി പരമാവധി വിനിയോഗിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.