കൊല്ലം: വേനൽമഴയെത്തുടർന്ന് കൊതുകിെൻറ സാന്ദ്രത വർധിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സി.ആർ. ജയശങ്കർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ മുണ്ടയ്ക്കൽ, കൈക്കുളങ്ങര, കേൻറാൺമെൻറ് പ്രദേശങ്ങളിലും അഞ്ചൽ, പേരൂർ, പുനലൂർ, മൈനാഗപ്പള്ളി, പിറവന്തൂർ സ്ഥലങ്ങളിലും കൊതുകിെൻറ സാന്ദ്രത കൂടുതലാണ്. ഈ പ്രദേശങ്ങളിൽനിന്ന് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർദ്രം മിഷനിലൂടെ നടപ്പാക്കുന്ന ആരോഗ്യജാഗ്രത 2018െൻറ ഭാഗമായി ഏപ്രിൽ ആദ്യആഴ്ച ജില്ലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടപ്പാക്കി. ഒരാഴ്ചയിലേറെ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ശ്രദ്ധിക്കേണ്ടവ: വീടിെൻറ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം ആഴ്ചയിലൊരിക്കൽ വീട്ടിലും ഓഫിസുകളിലും ൈഡ്രഡേ ആചരിക്കണം വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കണം ഈഡിസ് കൊതുക് 400 മീറ്റർ ചുറ്റളവിൽ പറക്കും ഡെങ്കിപ്പനിബാധ കണ്ടെത്തിയാൽ 48 മണിക്കൂറിനുള്ളിൽ 400 മീറ്റർ ചുറ്റളവിൽ നിർമാർജന പ്രവർത്തനങ്ങൾ ഉൗർജിതമാക്കണം പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ വാർഡുതല ആരോഗ്യസേനക്കൊപ്പം ജനങ്ങളും പ്രവർത്തിക്കണം പനിവന്നാൽ സ്വയംചികിത്സ ഒഴിവാക്കുക സർക്കാർ ആശുപത്രികളിൽ ചികിത്സതേടുക ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ പാലിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.