വഞ്ചനയും കാപട്യവും ഇടത് സർക്കാറിെൻറ ജന്മവൈകല്യം -ഫെറ്റോ കൊല്ലം: വഞ്ചനയും കാടപട്യവും സംസ്ഥാനത്തെ ഇടത് സർക്കാറിെൻറ ജന്മനായുള്ള വൈകല്യമാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) സംസ്ഥാന പ്രസിഡൻറ് പി.എസ്. ഗോപകുമാർ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബാത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ പ്രായം 60 ആയി ഏകീകരിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക രൊക്കം പണമായി നൽകുക, വിലക്കയറ്റം തടയുക, തൊഴിൽ കരം എടുത്ത് കളയുക എന്നീ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിന് മുന്നിൽ ഫെറ്റോ ജില്ലാ സമിതി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് കെ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ടി. രാജേന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ടി.എൻ. രമേശ്, ബി.എം.എസ് ജില്ല സെക്രട്ടറി വി. വേണു, കെ.ജി.ഒ സംഘ് സംസ്ഥാനസമിതി അംഗം പി. പ്രമേദ്, പെൻഷനേഴ്സ് സംഘ് സംസ്ഥാനസമിതി അംഗം കെ. ഓമനകുട്ടൻ പിള്ള, ദേശീയ അധ്യാപക പരിഷ്കത്ത് ദക്ഷിണ മേഖലാ സെക്രട്ടറി ശ്രീരംഗം ശംഭു, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡൻറ് എ. ഉദയകുമാർ, മുനിസിപ്പൽ എംപ്ലോയീസ് സംഘ് സംസ്ഥാനസമിതി അംഗം പി. കുമാർ, ഗവ. എംപ്ലോയീസ് നാഷനൽ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ആർ. പ്രദീപ്കുമാർ, എ.പി. ഗോപകുമാർ, ഗോപിനാഥ് പമ്പട്ടയിൽ എന്നിവർ സംസാരിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എസ്.കെ. ദിലീപ്കുമാർ സ്വാഗതവും എൻ.ജി.ഒ സംഘ് ജില്ലാ ട്രഷറർ പി.എസ്. സായിസേനൻ നന്ദിയും പറഞ്ഞു. തുടർന്ന് കലക്ടറേറ്റിന് ചുറ്റും പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.