അപ്രഖ്യാപിത ഹർത്താൽ: നഷ്​ടപരിഹാരം നൽകണം ^എം.പി

അപ്രഖ്യാപിത ഹർത്താൽ: നഷ്ടപരിഹാരം നൽകണം -എം.പി കൊല്ലം: അപ്രഖ്യാപിത ഹർത്താലിലുണ്ടായ അക്രമത്തെ തുടർന്ന് നഷ്ടംസംഭവിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മുൻകൂട്ടി അറിയിപ്പ് നൽകാതെ ഹർത്താൽ ആഹ്വാനംചെയ്യുകയും തുറന്ന് പ്രവർത്തിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്തുകയും ചെയ്തതുമൂലം വലിയനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഹർത്താൽ സംബന്ധിച്ച വിവരം മുൻകൂട്ടി മനസ്സിലാക്കാനോ അക്രമങ്ങളെ തടയാനോ കഴിയാത്തത് പൊലീസ് ഇൻറലിജൻസി​െൻറയും ക്രമസമാധാനപാലനത്തി​െൻറയും തികഞ്ഞപരാജയമാണ്. ഇൻറലിജൻസ് വിഭാഗത്തി​െൻറയും പൊലീസി​െൻറയും പരാജയത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുെണ്ടന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നിയുക്ത ബിഷപ്പിന് ആശംസയുമായി എം.പി കൊല്ലം: കൊല്ലം രൂപതയുടെ പുതിയ ബിഷപ്പ് ആയി നിയമിതനായ മോൺ. പോൾ ആൻറണി മുല്ലശ്ശേരിയെ നേരിൽകണ്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി അഭിനന്ദിച്ചു. കൊല്ലം രൂപതയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാനും വിദ്യാഭ്യാസമേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കുന്നതിനും കഴിയട്ടെയെന്ന് എം.പി ആശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.