വില്ലേജ് ഓഫിസറായി 'പരേതന്' സ്ഥലംമാറ്റം

* അബദ്ധം ശ്രദ്ധയിൽപെട്ടതോടെ വകുപ്പ് ഉത്തരവ് പിന്‍വലിച്ചു പത്തനാപുരം: . അബദ്ധം ശ്രദ്ധയിൽപെട്ടതോടെ വകുപ്പ് ഉത്തരവ് പിന്‍വലിച്ചു. പത്തനാപുരം താലൂക്കിലെ പട്ടാഴി വില്ലേജിലേക്കാണ് പരേത​െൻറ നിയമനം. മൂന്ന് ദിവസം മുമ്പാണ് പട്ടാഴി വില്ലേജ് ഓഫിസര്‍ സ്ഥലംമാറി പോയത്. ഇവിടേക്ക് മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ജയരാജ് എന്ന വില്ലേജ് ഓഫിസറെ നിയമിക്കുകയായിരുന്നു. വില്ലേജ് ഓഫിസറായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ജയരാജ് മരിച്ചത്. സ്ഥലംമാറ്റ ഉത്തരവ് ഓഫിസില്‍ ലഭിച്ച ഉടനെ മറ്റ് ജീവനക്കാര്‍ സംഭവം റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയും പകരം പട്ടാഴി വടക്കേക്കര വില്ലേജ് ഓഫിസര്‍ക്ക് ചുമതലനല്‍കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.