കഠ്​വ സംഭവം വരുംകാലത്തി​െൻറ നേർകാഴ്​ച

കൊല്ലം: കഠ്വ സംഭവം വരുംകാലഘട്ടത്തി​െൻറ നേർകാഴ്ചയാണെന്നും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാനസമിതി അംഗം സഫിയ ഷറഫിയ പറഞ്ഞു. ജി.െഎ.ഒ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 'മഖ്ദിറ' എന്ന പേരിൽ അഞ്ചൽ ഇസ്ലാമിക് സ​െൻററിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കിഴക്കൻ മേഖലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. ജി.െഎ.ഒ ജില്ലാ പ്രസിഡൻറ് ആയിഷ ഹുമയൂൺ കബീർ അധ്യക്ഷത വഹിച്ചു. ജി.െഎ.ഒ സംസ്ഥാനസമിതി അംഗം ജുസൈന ഫാത്തിമ സ്വാഗതവും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കൺവീനർ ഹലീമ ടീച്ചർ സമാപനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ഹസ്ന അഞ്ചൽ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി അസീമ ബീഗം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.