ഉജ്ജ്വൽ ദിവസിൽ പാചകവാതക വിതരണമി​ല്ലെന്ന്​; ഉപഭോക്താക്കൾ വലഞ്ഞു

ചവറ: നിലവിലെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നിഷേധിച്ച സ്വകാര്യ ഗ്യാസ് ഏജന്‍സിക്കെതിരെ പരാതി. പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്യുന്ന ഉജ്ജ്വല്‍ ദിവസ് പരിപാടിയുടെ മറവില്‍ ഉപഭോക്താക്കളെ ദുരിതത്തിലാക്കിയെന്നാണ് ആരോപണം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​െൻറ ചവറ കുറ്റിവട്ടത്ത് സ്ഥിതിചെയ്യുന്ന അയണിമൂട്ടില്‍ ഗ്യാസ് ഏജന്‍സിക്കെതിരെയാണ് വ്യാപക പരാതി. പരിപാടി നടക്കുന്നതറിയാതെ സിലിണ്ടറെടുക്കാനായി എത്തിയ നിരവധി ഉപഭോക്താക്കളാണ് നിരാശരായി മടങ്ങിയത്. സിലിണ്ടര്‍ വിതരണം ചെയ്യാത്തതെന്തെന്ന് ചോദ്യംചെയ്തവരോട് ഉജ്ജ്വല്‍ ദിവസ് നടക്കുന്ന ദിവസം ഗ്യാസ് വിതരണംചെയ്യെണ്ടന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കൂടാതെ അന്നേദിവസം ഗോഡൗണ്‍ അടച്ചിട്ടിരിക്കുകയാണെന്നും ഉച്ചക്ക് ശേഷമോ നാളെയോ വന്നാല്‍ മാത്രമെ ഗ്യാസ് എടുക്കാന്‍ പറ്റകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞ് ഇടപാടുകാരെ മടക്കുകയായിരുന്നു. ഇത് എതിര്‍ത്ത ഉപഭോക്താക്കളോട് ഗ്യാസ് ഏജന്‍സിയുടെ ഉടമയും ജീവനക്കാരും അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്. ഉപഭോക്താക്കള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​െൻറ കൊച്ചിയിലെ കോര്‍പറേറ്റ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ ദിവസ് നടക്കുന്നതി​െൻറ പേരില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കരുതെന്ന് ഒരു ഉത്തരവും നല്‍കിയിട്ടില്ലെന്നും ഗ്യാസ് ഏജന്‍സിക്കെതിരെ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചതായാണ് വിവരം. ഉപഭോക്താക്കളെ വലച്ച നടപടിക്കെതിരേ ഉപഭോക്തൃ കോടതിയെയും ഇന്ത്യന്‍ കോര്‍പറേഷനേയും സമീപിക്കാനിരിക്കുകയാണ് ഉപഭോക്താക്കള്‍. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; ചിത്രരചന മത്സരം ഇന്ന് കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസി​െൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ചിത്രരചന മത്സരം ശനിയാഴ്ച രാവിലെ 10 മുതല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും. പ്രീ സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി ക്രയോണ്‍ ചിത്രരചനാ മത്സരവും യു.പി, എച്ച്.എസ്, സെക്കൻഡറി വിഭാഗങ്ങള്‍ക്കായി വാട്ടര്‍ കളര്‍ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരം ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്കായി കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികള്‍ രാവിലെ 9.30ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. കാര്‍ട്ടൂണിസ്റ്റ് യേശുദാസ് വരച്ച് ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ആദ്യ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. ഫോണ്‍: 9446785055, 9605710009.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.