ചികിത്സക്കെത്തിയ രോഗി ജീവനക്കാരനെ മര്‍ദിച്ചു; ജീവനക്കാർ മിന്നൽ പണിമുടക്ക്​ നടത്തി

കൊല്ലം: സംഘർഷത്തിനിടെ മുറിവേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയയാൾ നഴ്സിങ് അസിസ്റ്റൻറിനെ മര്‍ദിച്ചു. നഴ്സിങ് അസിസ്റ്റൻറ് ബിജുവിനാണ് മർദനമേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ല ആശുപത്രി ജീവനക്കാരുടെ സംഘടനയുടെ നേതൃത്വത്തിൽ മിന്നൽ പണിമുടക്ക് നടത്തി. വ്യാഴാഴ്ച രാത്രി 8.30ഒാടെ കടപ്പാക്കടയിൽ നടന്ന സംഘർഷത്തിൽ വയറിന് പരിക്കേറ്റാണ് പ്രകാശ് എന്നയാളെ പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ശരീരത്തിലെ മുറിവില്‍ തുന്നലിട്ട ശേഷം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ തുന്നല്‍ പൊട്ടി. വീണ്ടും തുന്നൽ ഇടുന്നതിനിടെയാണ് ഇയാള്‍ ബിജുവിനെ മര്‍ദിച്ചത്. ഇൗ സമയം പൊലീസ് അടുത്തുണ്ടായിട്ടും തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. സംഭവത്തിന് ശേഷം ജീവനക്കാരുടെ നേതൃത്വത്തിൽ ബിജു പരാതി നൽകിയെങ്കിലും കേസെടുക്കാേനാ പ്രകാശിനെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. ബിജു ജില്ലാ ആശുപത്രിയിൽ ചികിത്സ േതടി. ഇൗസ്റ്റ് പൊലീസ് മൊഴിയെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് അക്രമിയെ കസ്റ്റഡിയിലെടുത്തതോടെ ഒമ്പതിന് അവസാനിപ്പിച്ചു. ജില്ല ആശുപത്രിയിൽ രോഗികൾ എത്തുന്നതിന് മുമ്പ് പണിമുടക്ക് പിൻവലിച്ചതിനാൽ ഒ.പിയുടേത് അടക്കമുള്ള പ്രവർത്തനങ്ങളെ ബാധിച്ചില്ല. സംഭവത്തിനുശേഷം ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ പ്രകാശിനെ കടപ്പാക്കടയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. നേരത്തെ നിരവരധിതവണ ജില്ലാ ആശുപത്രി ജീവനക്കാർക്ക് സമാന അനുഭവം ഉണ്ടായിട്ടും പൊലീസി​െൻറ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നുമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. ഇൗ സംഭവത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് എൻ.ജി.ഒ യൂനിയൻ, സ്റ്റാഫ് കൗൺസിൽ സംഘടനകൾ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.