പത്താമുദയ ഉത്സവം

കൊല്ലം: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ പത്താമുദയ ഉത്സവവും ആദിത്യ പൊങ്കാലയും ഉപദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും തിങ്കളഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 6.30ന് മലയ്ക്ക് പടേനി. 8.45ന് വാനരയൂട്ടും മീനൂട്ടും. രാത്രി എട്ടിന് കുംഭപ്പാട്ട്. ഞായറാഴ്ച രാവിലെ 9.30ന് സമൂഹസദ്യ. പത്താമുദയ ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് കാവ് തൃപ്പടിപൂജ. 6.15ന് വലിയപടേനി. രാവിലെ ഏഴിന് കല്ലേലി ആദിത്യ പൊങ്കാല വനമുത്തശി ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. 9.30മുതല്‍ ആനയൂട്ടും പൊങ്കാല നിവേദ്യവും. 11ന് നവീകരിച്ച തൃപ്പാദമണ്ഡപം, ഉപദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും നടക്കും. സാംസ്‌കാരിക സദസ്സ് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി കെ. രാജു മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് 12ന് സമൂഹസദ്യ. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി പ്രസിഡൻറ് സി.വി. ശാന്താകുമാര്‍, സാബു കുറുമ്പുകര, സീതത്തോട് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സുബ്രഹ്മണ്യന്‍ തമ്പിക്ക് ചിത്രകലാ പുരസ്‌കാരം കൊല്ലം: സിദ്ധാര്‍ഥ ഫൗണ്ടേഷ​െൻറ ചിത്രകലാ പുരസ്‌കാരത്തിന് എറണാകുളം സ്വദേശി സുബ്രഹ്മണ്യന്‍ തമ്പിയുടെ 'വണ്‍ ഓഫ് ദി ഇന്ത്യന്‍ സെല്‍ഫി' ചിത്രം അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ബുദ്ധപ്രതിമയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എസ്. വിന്‍സ​െൻറ്, ശ്രീമല്‍ കുമാര്‍ രാജ്, ജി. പ്രതാപന്‍, ഷിംലാല്‍ ജോര്‍ജ് കലയായില്‍ എന്നീ ചിത്രകാരന്‍മാര്‍ക്ക്് പ്രത്യേക പുരസ്‌കാരം നല്‍കും. മേയ് 16മുതല്‍ 20വരെ ആശ്രാമം എയ്റ്റ് പോയിൻറ് ആര്‍ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. അടുത്തവര്‍ഷം എം.വി. ദേവന്‍ ഫൗണ്ടേഷന്‍ ശില്‍പകലാകാരന്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ശില്‍പകലാ ക്യാമ്പ് നടത്തുമെന്നും അവർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി യു. സുരേഷ്, എം.വി. ദേവന്‍ കലാഗ്രാമം സെക്രട്ടറി വേണു കോതേരില്‍, ചിത്രകാന്‍ ദീപക് മയ്യനാട് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.