പൊലീസ്​ യൂനിഫോമിൽ ഇനി കാമറക്കണ്ണുകളും

കൊല്ലം: പൊലീസും ജനങ്ങളും തമ്മിെല ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പരമുള്ള ഇടപഴകലുകൾ സുതാര്യമാക്കുന്നതിനും പൊലീസിന് ഇനി ശരീരത്തിൽ ധരിക്കുന്ന കാമറകളും. നിർഭയമായ ഒരു പുത്തൻ പൊലീസ് സംവിധാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സംവിധാനങ്ങളുള്ള കാമറ പൊലീസിന് നൽകുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ യൂനിഫോമിൽ ഘടിപ്പിക്കുന്ന ഈ കാമറ ക്രമസമാധാന പരിപാലന രംഗത്തും ഗതാഗത നിയന്ത്രണ സംവിധാനത്തിലും വാഹന പരിശോധന വേളയിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് കാമറകൊണ്ട് ലക്ഷ്യം വെക്കുന്നത്. കൊല്ലം സിറ്റി പൊലീസിന് കാമറകൾ കൈമാറുന്നതി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ചിന്നക്കട ബസ്ബേയിൽ മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ്, എ.സി.പിമാരായ എ. അശോകൻ, ജോർജ് കോശി, ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു. ട്രാഫിക് എസ്.ഐ അമൽ, അഞ്ചാലുംമൂട് എസ്.ഐ ദേവരാജൻ, കിളികൊല്ലൂർ എസ്.ഐ അനിൽകുമാർ, വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ പുഷ്പ എന്നിവർക്ക് മേയറും സിറ്റി പൊലീസ് കമീഷണറും ചേർന്ന് കാമറകൾ യൂനിഫോമിൽ ഘടിപ്പിച്ചു. കൊല്ലം സിറ്റി പൊലീസിന് 25 കാമറകളാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ദേശീയപാത ഭൂമി ഏറ്റെടുക്കൽ: കലക്ടർ പരിശോധന നടത്താൻ സാധ്യത ഇരവിപുരം: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി തയാറാക്കിയ പുതിയ അലൈൻമ​െൻറിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കലക്ടറുടെ നേതൃത്വത്തിെല ഉദ്യോഗസ്ഥ സംഘം പരിശോധന നടത്താൻ സാധ്യതയേറുന്നു. കലക്ടറുടെയും നാഷനൽ ഹൈവേ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെയും സമയം ക്രമീകരിച്ച് 25ന് ശേഷമാകും സ്ഥലപരിശോധനയുണ്ടാകുക. പരാതികൾ ഉയർന്ന് മേവറം മുതൽ ഉമയനല്ലൂർ വരെ ഭാഗത്താകും പരിശോധന നടക്കുകയെന്നാണ് വിവരം. പുതിയ അലൈൻമ​െൻറ് പ്രകാരം സ്ഥലം ഏറ്റെടുത്താൽ ഇവിടെ വലിയ വളവ് ഉണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെ റോഡി​െൻറ വടക്കുഭാഗത്തുനിന്ന് മാത്രമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ശക്തികുളങ്ങര മുതൽ ഇത്തിക്കര വരെ റോഡിനായിസ്ഥലം ഏറ്റെടുപ്പി​െൻറ ചുമതലയുള്ള പള്ളിമുക്കിലെ എൻ.-എച്ച് സ്പെഷൽ തഹസിൽദാർ ഓഫിസിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് 303 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതി​െൻറ ഹിയറിങ് ശനിയാഴ്ചയും തിങ്കളാഴ്ചയുമായി പള്ളിമുക്ക് മാർക്കറ്റിനടുത്ത ഓഫിസിൽ നടക്കും. എൻ.എച്ച് വിഭാഗം ഡെപ്യൂട്ടി കലക്ടർ സുമീതൻ പിള്ളയാകും തഹസിൽദാറുടെ സാന്നിധ്യത്തിൽ പരാതികൾ കേൾക്കുക. അലൈൻമ​െൻറ് സംബന്ധിച്ച് ഇവിടെ ലഭിച്ചിട്ടുള്ള പരാതികൾ എൻ.എച്ച്.ഐ.എയുടെ കേരള റീജനൽ ഓഫിസർക്ക് അയച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിടാൻ എത്തുമ്പോൾ പ്രതിഷേധങ്ങൾ ഒഴിവാക്കാനാണ് അലൈൻമ​െൻറ് സംബന്ധിച്ച് പരാതിയുള്ള സ്ഥലങ്ങളിൽ കലക്ടറുടെ നേതൃത്വത്തിെല സംഘം സന്ദർശനം നടത്തുന്നതെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.