മകനെ കള്ളക്കേസിൽ കുടുക്കി ജയിലിലട​െച്ചന്ന്​; പുത്തൂർ പൊലീസിനെതിരെ പരാതിയുമായി വീട്ടമ്മ

കൊട്ടാരക്കര: പുത്തൂർ പൊലീസിനെതിരെ പരാതിയുമായി വീട്ടമ്മ. അയൽവാസിയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിൽ ത​െൻറ മകൻ നിരപരാധിയാണെന്നും പുത്തൂർ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് റൂറൽ പൊലീസ് മേധാവിക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും വീട്ടമ്മയായ കണിയാംപൊയ്കയിൽ വീട്ടിൽ ജി. ഗീത പറഞ്ഞു. തങ്ങൾക്ക് നീതി നിഷേധിച്ച പുത്തൂർ എസ്.ഐ അടക്കമുള്ള പൊലീസുക്കാർക്കെതിരെ നടപടിയെടുക്കണം. കഴിഞ്ഞ 14ന് രാത്രി അയൽവാസിയായ പുത്തൂർ അനിൽ ഭവനിൽ അനിൽ ജോൺ സഹോദരനായ ഡെനി ജോൺ, മാതാവ് സൂസമ്മ എന്നിവരും അവരോടൊപ്പമെത്തിയ മറ്റു ചിലരും ചേർന്ന് തങ്ങളുടെ വീടാക്രമിച്ചുവെന്ന് ഗീത പറയുന്നു. പലപ്പോഴും ഈരീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വീടി​െൻറ മതിൽ ചാടിക്കടന്നെത്തിയ പ്രതികൾ വീടിനുനേരെ ആക്രമണം നടത്തുകയും വീടിനുള്ളിലേക്ക് മുളകുപൊടി വലിച്ചെറിയുകയും ചെയ്തു. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും പൊലീസ് തിരിഞ്ഞുനോക്കിയില്ല. വീട് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതിനാൽ വീടിന് പുറത്തിറങ്ങാതെ താനും കുടുംബവും വീടിനുള്ളിൽതന്നെ ഭയന്ന് കഴിയുകയായിരുന്നു. ഇതിനിടയിൽ പ്രതികളിൽ ഒരാളായ ഡെനി ജോൺ തങ്ങളുടെ ഷെഡിൽ കരുതിയിരുന്ന റബർ ഷീറ്റിൽ ഒഴിക്കുന്ന ആസിഡ് ജനാല വഴി തങ്ങളുടെ വീട്ടിലേക്ക് ഒഴിക്കുകയായിരുന്നു. മദ്യാസക്തിയിലായിരുന്ന പ്രതിയുടെ കൈയിൽനിന്ന് ആസിഡ് തെറിച്ചുവീണാണ് സഹോദരനായ അനിൽ ജോണിന് പരിക്ക് പറ്റിയത്. ഉടൻതന്നെ എത്തിയ പൊലീസ് വിവരങ്ങൾ തിരക്കാതെ ത​െൻറ മകനെ കസ്റ്റഡിയിലെടുത്ത് മർദിച്ച് ലോക്കപ്പിലിടുകയായിരുന്നു. അടിവസ്ത്രം ഇട്ട് ലോക്കപ്പിൽ നിർത്തിയ മക​െൻറ ചിത്രമെടുക്കാനും പൊലീസ് സൗകര്യം ചെയ്തുകൊടുത്തതായും വീട്ടമ്മ പറയുന്നു. പുത്തൂർ സ്റ്റേഷനിലെ ചില പൊലീസുകാർ നിത്യവും പ്രതികളുടെ വീട്ടിൽ സൽക്കാരങ്ങൾക്ക് എത്തുന്നവരാണെന്നും വീട്ടമ്മ ആരോപിച്ചു. ഭയന്നുകഴിയുന്ന തങ്ങൾ ഇപ്പോൾ കൂട്ട ആത്മഹത്യയുടെ വക്കിലാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യവകാശ കമീഷനും പൊലീസ് കംപ്ലയിറ്റ് അതോറിറ്റിക്കും പരാതി നൽകുമെന്നും കുടുംബത്തി​െൻറ നീതിക്കായി കോടതിയെ സമീപിക്കുമെന്നും വീട്ടമ്മെക്കാപ്പം ഉണ്ടായിരുന്ന അജിത്കുമാർ വ്യക്തമാക്കി. ദേശിംഗനാട് കർമസമിതി രൂപവത്കരിച്ചു കൊട്ടാരക്കര: നഗരസഭയിലെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പടിഞ്ഞാറ്റിൻകരയിൽ ദേശിംഗനാട് കർമസമിതി രൂപവത്കരിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിന് കാടാംകുളത്ത് െഎഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ശ്യാമളയമ്മ അധ്യക്ഷതവഹിക്കും. ഭാരവാഹികൾ പണയിൽ ശശികുമാർ (പ്രസി.), രാജേന്ദ്രൻ ചിത്തിര (സെക്ര.), പട്ടരഴികത്ത് ചന്ദ്രശേഖരൻനായർ, കണ്ണാട്ട് രാജു, എസ്.ആർ. രവി (ജനറൽ കൺ.), കെ.എസ്. ബ്രൈറ്റ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.