കശ്മീരി പെണ്‍കുട്ടിയുടെ കൊലപാതകം: പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

കൊട്ടാരക്കര: കശ്മീരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടാരക്കര മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തില്‍ പ്രതിഷേധജാഥ നടത്തി. മദ്റസാ വിദ്യാർഥികളടക്കം നൂറുകണക്കിന് ജമാഅത്ത് അംഗങ്ങള്‍ ജാഥയില്‍ പങ്കെടുത്തു. കൊട്ടാരക്കര മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച ജാഥ ചന്തമുക്ക് വഴി പുലമണ്‍ ജങ്ഷന്‍ ചുറ്റി തിരികെ മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ സമാപിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് സാബു കൊട്ടാരക്കര, മഹല്ല് ചീഫ് ഇമാം മുഹസിന്‍ അഹമ്മദ്‌ ബാഖവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, വൈസ് പ്രസിഡൻറ് സുധീര്‍, സെക്രട്ടറി അഷ്‌റഫ്‌, ട്രഷറര്‍ മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി. എട്ടാം ക്ലാസ് പ്രവേശനം കുളത്തൂപ്പുഴ: സാങ്കേതിക വിദ്യാഭ്യാസവകുപ്പി​െൻറ കീഴിൽ കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന സാംഉമ്മന്‍ മെമ്മോറിയല്‍ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം മേയ് രണ്ടിന് അവസാനിക്കുമെന്നും നാലിന് രാവിലെ 10 ന് പൊതുപരീക്ഷ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫോൺ: 0475 2317092, 9400006463.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.