ശ്രീനാരായണ ധർമമീമാംസ പരിഷത്തും പഠനക്ലാസും ഇന്ന്

ഓയൂർ: ഗുരുധർമ പ്രചാരണസഭ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നാലാമത് വാർഷികവും 56ാമത് നാരായണധർമ മീമാംസ പരിഷത്തും പഠനക്ലാസും ശനിയാഴ്ച കരിങ്ങന്നൂർ ഏഴാകുറ്റി ഓഫിസിൽ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടി ജില്ല പ്രസിഡൻറ് കെ. സോദരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ആർ. രാജുലാൽ അധ്യക്ഷത വഹിക്കും. ജില്ല ട്രഷറർ എൻ. വിശ്വരാജൻ ഗുരുവും ഗുരുഷഢ്ഘവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വന്യജീവി ആക്രമണം; ഒരാടുകൂടി ചത്തു ഓയൂർ: വെളിനല്ലൂർ പഞ്ചായത്തി​െൻറ കിഴക്കൻ മേഖലയിൽ വന്യജീവി ആക്രമണം തുടരുന്നു. റോഡുവിളയിൽ ഒരാടിനെ കൂടി കൊന്നു. ഇതോടെ ചത്ത ആടുകളുടെ എണ്ണം പതിനാലും പരിക്കേറ്റ ആടുകളുടെ എണ്ണം ഇരുപത്തിനാലുമായി. റോഡുവിള ബൈജു മൻസിലിൽ മുഹമ്മദ് ബാഷയുടെ ആടാണ് ചത്തത്.ആടി​െൻറ കുട്ടിക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തലേദിവസമായിരുന്നു മുഹമ്മദ് ബാഷ ആടിനെ വാങ്ങിയത്. രണ്ടാഴ്ചയായി മുളയിറച്ചാൽ, റോഡുവിള, കരിങ്ങന്നൂർ, അർക്കന്നൂർ, ചെറിയവെളിനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം തുടർന്നുവരികയാണ്. വന്യജീവികളെ കണ്ടെത്തുന്നതിന് ഫോറസ്റ്റ് അധികൃതർ ട്രാപ് കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒരു കാമറയിൽ കാട്ടുനായ്ക്കളുടെ ചിത്രം പതിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.