കഠ്​വ സംഭവം വർഗീയവത്​കരിച്ച് ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കരുത് ^ജമാഅത്ത് ഫെഡറേഷൻ

കഠ്വ സംഭവം വർഗീയവത്കരിച്ച് ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കരുത് -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: കഠ്വ സംഭവം വർഗീയവത്കരിച്ച് ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കരുതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കഠ്വ സംഭവത്തിൽ സമൂഹമാകെ പ്രതിഷേധിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിഷേധങ്ങളെ വർഗീയവത്കരിച്ച് സംഭവത്തി​െൻറ ഗൗരവം കുറക്കാൻ ശ്രമിക്കുന്ന ശക്തികൾ അതിൽനിന്ന് പിന്തിരിയണം. ജില്ലയിലെ എല്ലാ ജമാഅത്തുകളിലും കഠ്വ െപൺകുകുട്ടിക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. പ്രസിഡൻറ് ആസാദ് റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. എം.എ. സമദ്, തേവലക്കര അലിയാരു കുഞ്ഞ് മൗലവി, കുളത്തൂപ്പുഴ സലീം, മേക്കോൺ അബ്ദുൽ അസീസ്, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, ഇടമൺ സലീം, നാസർ കുളിവേലിൽ, പുനലൂർ ഐ.എ. റഹീം, അഡ്വ. ടി.വൈ. നൗഷാദ്, എ.ജെ. സാദിഖ് മൗലവി, നിസാർ ചിറക്കട, അർത്തിയിൽ ഷാജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.