നിലത്തെഴുത്ത് ആശാന്മാരുടെ വേതനം ആയിരം രൂപയാക്കി

കൊല്ലം: കേരളത്തിലെ നിലത്തെഴുത്ത് (കുടിപ്പള്ളിക്കൂടം) ആശാന്മാർക്കും ആശാട്ടിമാർക്കുമുള്ള പ്രതിമാസവേതനം ആയിരം രൂപയാക്കി വർധിപ്പിച്ച് സർക്കാർ ഉത്തരവായതായി അഖില കേരള (കുടിപ്പള്ളിക്കൂടം) നിലത്തെഴുത്താശാൻ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ള അറിയിച്ചു. ഇതനുസരിച്ച് എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ അംഗീകൃത നിലത്തെഴുത്ത് ആശാന്മാർക്കും ആശാട്ടിമാർക്കും 2017 നവംബർ ഒന്നുമുതൽ വർധിപ്പിച്ച വേതനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം 500 രൂപയായിരുന്നു മുമ്പ് ലഭിച്ചുകൊണ്ടിരുന്ന വേതനം. ഇതു വർധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തിയിരുന്നു. വേതനം വർധിപ്പിച്ചതി​െൻറ അടിസ്ഥാനത്തിൽ തുടർസമര പരിപാടികൾ അവസാനിപ്പിച്ചതായി പ്രസിഡൻറ് പന്മന ഗോപിനാഥൻനായരും സെക്രട്ടറി ഇടക്കുളങ്ങര തുളസിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.