കൊല്ലം: അന്തരീക്ഷ വായുവിലെ ബാഷ്പത്തിൽനിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന നവീന ഉപകരണ മാതൃക ടി.കെ.എം എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. വായുവിൽനിന്ന് ജലം ഉൽപാദിപ്പിക്കുന്ന നിലവിലെ മാതൃകകളിൽനിന്ന് വ്യത്യസ്തമാണ് ഈ സംവിധാനം. കുടിവെള്ളം നിർമിക്കാനായി ബാഷ്പ സമ്മർദചക്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. എയർകണ്ടീഷനിങ് സംവിധാനത്തിന് സമാനമായ ഈ മാതൃകയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുമെങ്കിലും ഉൽപാദിപ്പിക്കുന്ന ജലത്തിെൻറ അളവ് പരിമിതമാണ്. വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത പുതിയ സംവിധാനത്തിൽ ബാഷ്പ സമ്മർദ ചക്രത്തിനൊപ്പം തെർമോ ഇലക്ട്രിക് ബാഷ്പീകരണവും ഉപയോഗിക്കുന്നു. ഈ ഹൈബ്രിഡ് സംവിധാനത്തിൽ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് അന്തരീക്ഷ വായുവിൽനിന്ന് കൂടുതൽ വെള്ളം ഉൽപാദിപ്പിക്കാൻ കഴിയും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാൽ ചെലവ് കുറയും. ഒരു ലിറ്റർ വെള്ളത്തിന് 70 പൈസയിൽ താഴെ മാത്രമേ ഉൽപാദന ചെലവ് വരൂ. കേരളം പോലെ അന്തരീക്ഷ വായുവിൽ ഉയർന്ന ബാഷ്പ സാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഈ ഹൈബ്രിഡ് സംവിധാനം ഏറെ കാര്യക്ഷമമായിരിക്കുമെന്ന് േപ്രാജക്ട് കോഓഡിനേറ്റർ ഡോ. വി. ബൈജു അഭിപ്രായപ്പെട്ടു. അവസാനവർഷ മെക്കാനിക്കൽ െപ്രാഡക്ഷൻ എൻജിനീയറിങ് വിദ്യാർഥികളായ ആർ. അഭിജിത്, ആദിൽ അഫ്സൽ, എം. അഖിൽ, എസ്. അക്ഷയ, എ.എസ്. ആദർശ് എന്നിവരാണ് ഈ ഹൈബ്രിഡ് മാതൃക വികസിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.