പോൾ ആൻറണി മുല്ലശ്ശേരി: ജന്മനാടിെൻറ 'തങ്കച്ചൻ' ഇന്ന് രൂപതയുടെ പിതാവ് ----

കുണ്ടറ: മാതാപിതാക്കളോടൊപ്പം പള്ളിയിലെ ആരാധന കഴിഞ്ഞെത്തുന്ന ദിവസങ്ങളിലൊക്കെ വീട് അൾത്താരയാക്കി കുർബാന അനുകരിച്ചിരുന്ന ആറുവയസ്സുകാരൻ തങ്കച്ചൻ കൊല്ലം രൂപതയുടെ മെത്രാനായി സ്ഥാനാരോഹണം ചെയ്തത് കുണ്ടറയിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആഹ്ലാദനിമിഷം. 58 വയസ്സുള്ള പോൾ ആൻറണി മുല്ലശ്ശേരിക്ക് സ്വന്തമായുള്ളത് സ്നേഹിതൻ വാങ്ങിനൽകിയ ആക്ടിവ സ്കൂട്ടർ മാത്രമാണ്. സ്വകാര്യ ആവശ്യങ്ങൾക്ക് സഭയുടെ വാഹനം ഉപയോഗിക്കരുതെന്ന നിഷ്കർഷയും നിയുക്ത പിതാവിനുണ്ട്. അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രം വിളിക്കുന്ന പേരാണ് തങ്കച്ചൻ. ൈപ്രമറി സ്കൂൾ വിദ്യാഭ്യാസം സഭയുടെ തന്നെ അധീനതയിലുള്ള കാഞ്ഞിരകോട് സ​െൻറ് മാർഗ്രറ്റ് എൽ.പി സ്കൂളിലായിരുന്നു. കണ്ടച്ചിറയിൽനിന്ന് ആറ് കിലോമീറ്ററോളം അകലെയാണ് ഈ സ്കൂൾ. ഉച്ചവരെയുള്ള പഠനവും കഴിഞ്ഞ് സ്കൂളിനടുത്തുള്ള കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോകും. അവിടെയെത്തിയാൽ പിന്നെ അൾത്താര ഒരുക്കലും കുർബാന അനുകരിക്കലുമാണ്. കുട്ടിക്കാലത്തെ സഭാവിശ്വാസത്തോടുള്ള താൽപര്യം വീട്ടുകാർ തിരിച്ചറിയുകയും വൈദികനാകാനുള്ള മക​െൻറ താൽപര്യത്തിന് പാതയൊരുക്കുകയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ആലുവ സെമിനാരിയിൽ വൈദികപഠനത്തിന് ചേർന്നു. പഠനത്തിന്ശേഷം 1984 ജനുവരി 22ന് കൊല്ലം രൂപതയിലുള്ള തങ്കശ്ശേരി ഇൻഫൻറ് ജീസസ് കത്തീഡ്രലിൽ പുരോഹിതനായി സ്ഥാനമേറ്റു. മാതൃഇടവകയായ കഞ്ഞിരകോട് സ​െൻറ് ആൻറണീസ് ഇടവകയിലാണ് ആദ്യ ദിവ്യബലി നടത്തിയത്. വടക്കുംതല, കുമ്പളം, പുനലൂർ, പടപ്പക്കര പള്ളികളിൽ വികാരിയായി. കൊല്ലം രൂപത റെക്ടർ സഭാ കുടുംബകോടതി ജഡ്ജ്, രൂപത ചാൻസലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. രൂപതയിൽ നിന്നുള്ള നാലാമത്തെ ബിഷപ്പും രൂപതയുടെ ഏഴാമത്തെ മെത്രാനുമാണ് പോൾ ആൻറണി മുല്ലശ്ശേരി. ജനനം 1960 ജനുവരി 15ന് കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തിലെ കൈതക്കോടി എന്ന കായലോരഗ്രാമത്തിലായിരുന്നു. പ്രദേശത്തെ കന്നുകാലി ചികിത്സകനായിരുന്ന ആൻറണി ഗബ്രിയേൽ എന്ന അന്തോണി വൈദ്യ​െൻറയും മാർഗറീത്തയുടെയും ഒമ്പത് മക്കളിൽ അഞ്ചാമനായിരുന്നു പോൾ ആൻറണി മുല്ലശ്ശേരി. സഹോദരങ്ങൾ. ജയിനമ്മ ജോർജ്, സ്റ്റെല്ല ബെയ്സൽ, ദെലീമ ലോറൻസ്, വിൻസൻറ് എം. മുല്ലശ്ശേരി, സിസ്റ്റർ റീത്ത മുല്ലശ്ശേരി, ജോൺ എം. മുല്ലശ്ശേരി, ഫാ. ജോസി എ. മുല്ലശ്ശേരി, ജിം ആൻറണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.