ബി.ജെ.പി ഇന്ത‍്യയെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്നു ^ബിന്ദുകൃഷ്ണ

ബി.ജെ.പി ഇന്ത‍്യയെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്നു -ബിന്ദുകൃഷ്ണ കൊല്ലം: പിഞ്ച് മനസ്സുകളുടെ തേങ്ങലുകൾക്ക് മുന്നിൽ കാതടച്ച് നിൽക്കുന്ന നരേന്ദ്ര മോദി ഭരണം ഇന്ത‍്യയെ ഇരുണ്ടയുഗത്തിലേക്കാണ് നയിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. കഠ്വ പെൺകുട്ടിയുടെ സ്മരണക്കായി ഡി.സി.സി അങ്കണത്തിൽ ചന്ദനമരം നട്ട് സംസാരിക്കുകയായിരുന്നു അവർ. കഠ്വ പെൺകുട്ടിയുടെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യൻ മനസ്സുകളുടെ മുന്നിൽ ആഘോഷപ്പെരുമഴ തീർക്കുന്ന ബി.ജെ.പി നേതൃത്വം രാജ്യത്തി​െൻറ ആത്മാവിനേറ്റ മുറിവ് കാണാത്തത് ഖേദകരമാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. എസ്. വിപിനചന്ദ്രൻ, രജിത് രവീന്ദ്രൻ, ജയപ്രകാശ്, കൃഷ്ണവേണി ശർമ, ആദിക്കാട് മധു, യു. വഹിദ, ലത സി. നായർ, ബിന്ദു ജയൻ, വിഷ്ണു വിജയൻ, കിളികൊല്ലൂർ ഷെഫീക്ക്, സേതുലക്ഷ്മി, പൊന്നമ്മ മഹേശ്വരൻ, അരുൺരാജ്, അനീഷ് അരവിന്ദ്, ഗോപൻ കുണ്ടറ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.