ഒറ്റക്കൽ, ഇടമൺ, തെന്മല അടിപ്പാതകൾ വൃത്തിയാക്കും

പുനലൂർ: ഒറ്റക്കൽ, ഇടമൺ, തെന്മല റെയിൽവേ അടിപ്പാതകൾ വൃത്തിയാക്കാൻ റെയിൽവേ ഡിവിഷനൻ മാനേജർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഫണ്ട് ലഭ്യമാക്കിയാൽ കഴുതുരുട്ടിയിൽ നടക്കാനുള്ള മേൽപ്പാലം നിർമിക്കുന്നതിന് റെയിൽവേ സന്നദ്ധമാണെന്നും യോഗത്തിൽ അധികൃതർ അറിയിച്ചു. ഇടപ്പാളയം സ്റ്റേഷ​െൻറ ഉയരം കൂട്ടുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും 10 ഡിഗ്രി ചരിവുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോമി​െൻറ ഉയരം വർധിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ സാധ‍്യമല്ലെന്നും എൻജിനീയറിങ് വിഭാഗം യോഗത്തിൽ അറിയിച്ചു. എന്നാൽ, യാത്രക്കാർക്ക് ട്രെയിനിൽനിന്ന് ഇറങ്ങാനും കയറാനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ സംവിധാനം അനിവാര്യമാണെന്ന എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ ആവശ്യത്തെ തുടർന്ന് ബദൽ സംവിധാനം സജ്ജമാക്കാമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകി. ആര്യങ്കാവ് ചേനഗിരി സബ്വേ അേപ്രാച്ച് റോഡി​െൻറ നിർമാണം മേയ് 15ന് മുമ്പ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കും. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന ഒന്നരക്കോടി രൂപ ചെലവിട്ടുള്ള നടക്കാനുള്ള മേൽപ്പാലത്തി​െൻറ നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തീകരിക്കും. കുണ്ടറയിൽ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയം, സർക്കുലേറ്റിങ് ഏരിയ വികസനം തുടങ്ങി വികസന പ്രവർത്തനങ്ങളും ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും. ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പുനലൂരിൽ വിശ്രമിക്കാനും കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യം ഒരുക്കാൻ പ്രത്യേകതാവളം നിർമിക്കും, ലാൻഡ്സ്കേപ്പ് ഉൾപ്പെടെ സർക്കുലേറ്റിങ് ഏരിയ വികസിപ്പിക്കും. ഇവയുടെ നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും. 13 കണ്ണറ പാലത്തിൽ മ്യൂറൽ പെയിൻറിങ്ങിലൂടെ രൂപഭംഗി വീണ്ടെടുക്കുന്ന പ്രവൃത്തി നടപ്പാക്കുമെന്നും റെയിൽവേ അധികൃതർ ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.