കൊല്ലം: ലക്ഷ്മി നടയ്ക്കടുത്തുനിന്ന് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന 2000 കവർ പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചു. പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന കൊല്ലം കോട്ടയ്ക്കകം കുഴിക്കൽ വീട്ടിൽ മാരിയപ്പൻ എന്ന സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശിയിൽനിന്ന് പൂക്കളുമായി വരുന്ന ലോറികളിലാണ് ഇയാൾ പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ട് വരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ശ്രീനിവാസിന് കിട്ടിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് സി.ഐ വി.എസ്. ബിജു, എസ്.ഐമാരായ ബിജു, അനിൽ കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, ഗുരുപ്രസാദ്, കൃഷ്ണകുമാർ, ബൈജു പി. ജറോം, സജിത്ത്, ചന്ദ്രബാബു എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.