കരുനാഗപ്പള്ളി: എസ്.എ.ടി ആശുപത്രിയില്‍ പരിശോധനക്കെത്തിയ . ചൊവ്വാഴ്ചയാണ് എസ്.എ.ടി ആശുപത്രിയില്‍ ഒ.പി വിഭാഗത്തില്‍ പരിശോധനക്കെത്തിയ ഷംനയെ ലബോറട്ടറിയിൽ പരിശോധനക്കായി അയച്ചപ്പോള്‍ കാണാതായത്. കോട്ടയം, എറണാകുളം തുടങ്ങിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി ഷംന സഞ്ചരിച്ചതായും ബുധനാഴ്ച വൈകീട്ട് ചെന്നൈക്കടുത്തുള്ള വെല്ലൂര്‍ മൊബൈല്‍ ടവറിെൻറ ഭാഗത്ത് സഞ്ചരിച്ചതായും സൈബര്‍സെല്‍ കണ്ടെത്തിയിരുന്നു. കാണാതാകുമ്പോള്‍ ചുരിദാറായിരുന്നു വേഷം. എന്നാല്‍, കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയപ്പോള്‍ പര്‍ദയായിരുന്നു ധരിച്ചത്. അന്‍ഷാദും ഷംനയും തമ്മിലുള്ള വിവാഹം നടന്നിട്ട് രണ്ടേകാല്‍ വര്‍ഷമായി. വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്കുപോയ അന്‍ഷാദ് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യബസിലെ കണ്ടക്ടറായി ജോലിനോക്കുകയായിരുന്നു. ആദ്യം പള്ളിക്കല്‍ ആശുപത്രിയിലും തുടര്‍ന്ന് കടയ്ക്കല്‍, പാരിപ്പള്ളി ആശുപത്രിയിലും ചികിത്സതേടിയശേഷമാണ് എസ്.എ.ടിയില്‍ എത്തിയത്. വീട്ടുകാരും ബന്ധുക്കളും എസ്.എ.ടിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സീമയുടെ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് തെളിയുകയായിരുന്നു. ഇവര്‍ പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറയുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എസ്.എ.ടിയില്‍നിന്ന് കാണാതാകുമ്പോള്‍ ഒരു സ്ത്രീയെ പരിചയപ്പെട്ട് അവരോടൊപ്പം പോയതാണെന്നും പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കരുനാഗപ്പള്ളി എസ്.ഐ രാജേഷ്‌കുമാര്‍ പറഞ്ഞു. കൂട്ടിക്കൊണ്ടുപോകാനെത്തിയ പിതാവിനെയും ബന്ധുക്കളെയും കണ്ട് ഷംന പൊട്ടിക്കരഞ്ഞു. കൗണ്‍സലിങ് ചെയ്തശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയൂ എന്ന് തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈം ഡിറ്റാച്ച്മെൻറ് എസ്.ഐ സാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.