പുനലൂർ^ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനുകൾ

പുനലൂർ-ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനുകൾ പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽപാതയിൽ വേളാങ്കണ്ണിയിലേക്ക് ട്രെയിൻ സർവിസ് ആരംഭിക്കും. മധുരയിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ ആവശ്യപ്രകാരം റെയിൽവേ ഡിവിഷനൻ മാനേജർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇപ്പോൾ പുനലൂർ വരെ സർവിസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തിരുനെൽവേലി വരെ ദീർഘിപ്പിക്കാനും പുനലൂർ വരെ ഓടുന്ന രണ്ട് പാസഞ്ചർ ട്രെയിനുകൾ തെങ്കാശി വരെ നീട്ടാനും യോഗത്തിൽ ധാരണയായി. താമ്പരം എക്സ്പ്രസ് എഗ്മൂറിലേക്ക് നീട്ടുകയോ അല്ലെങ്കിൽ എഗ്മൂറിലേക്കും ചെന്നൈ സെൻട്രലിലേക്കും പുതിയ െട്രയിനുകൾ അനുവദിക്കുകയോ ചെയ്യണമെന്ന എം.പിയുടെ നിർദേശം റെയിൽവേ പരിഗണിക്കും. കൂടുതൽ ട്രെയിനുകൾ പുതുതായി അനുവദിക്കണമെന്ന എം.പിയുടെ നിർദേശം ഘട്ടംഘട്ടമായി പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകി. എറണാകുളത്ത് നിന്ന് കൊല്ലം-ചെങ്കോട്ട വഴി തിരുച്ചിറപ്പള്ളി വരെയുള്ള െട്രയിൻ സർവിസ് വേളാങ്കണ്ണി വരെ നീട്ടണമെന്ന എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ നിർദേശത്തെ തുടർന്നാണ് പുതിയ ട്രെയിനി​െൻറ തീരുമാനമുണ്ടായത്. ആര്യങ്കാവിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാനും തീരുമാനമായി. താമ്പരം എക്സ്പ്രസ് സെപഷൽ െട്രയിൻ എന്നത് മാറി സാധാരണ സർവിസ് ആരംഭിക്കുമ്പോൾ ആര്യങ്കാവിൽ സ്റ്റോപ് അനുവദിക്കും. പുനലൂർ-ചെങ്കോട്ട പാതയുടെ വിനോദസഞ്ചാര സാധ്യതകൾ വിലയിരുത്തി കേരളത്തിൽ ആദ്യമായും രാജ്യത്ത് രണ്ടാമതായും താമ്പരം എക്സ്പ്രസിൽ പരീക്ഷണാർഥം വിസ്റ്റാഡോം കോച്ച് സൗകര്യം ഏർപ്പെടുത്തും. മേൽക്കൂരയും ഇരുവശങ്ങളും പൂർണമായും സുതാര്യമായ ഗ്ലാസ് കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന പുഷ്ബാക് സീറ്റുകളുമുള്ള പൂർണമായും ശിതീകരിച്ച സംവിധാനമാണ് കോച്ചിലുണ്ടാവുക. പരീക്ഷണാർഥം താമ്പരം എക്സ്പ്രസിൽ ഘടിപ്പിക്കുന്ന കോച്ചി​െൻറ വരുമാനം തൃപ്തികരമാണെങ്കിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുകയും കൂടുതൽ െട്രയിനുകളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുകയും ചെയ്യും. ആന്ധ്രയിലെ ഹിൽസ്റ്റേഷനായ അരഘ് വാലിയിലേക്കാണ് ഇപ്പോൾ വിസ്റ്റാഡോം കോച്ചുകൾ സർവിസ് നടത്തുന്നത്. യോഗത്തിൽ എം.പി, മധുര ഡിവിഷനൽ മാനേജർ നീനു ഇട്ടിയറ, എ.ഡി.ആർ.എം പി.വി. മുരളികൃഷ്ണ, ഐ. പ്രഭാകരൻ, േപ്രംകുമാർ, സീനിയർ ഡി.സി.എം ഇ. ഹരികൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി. ശങ്കരനാരായണൻ, എസ്. തിരുമലൈമണി, ടി.എൻ. ഉത്തമനാഥൻ, എസ്.എം. യൂസഫ്, കെ. ശങ്കരരാജ, െറയിൽവേ കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗം എം. നാസർഖാൻ, തെന്മല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഉറുകുന്ന് ശശിധരൻ, ആര്യങ്കാവ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാമ്പഴത്തറ സലിം, മുൻ ഗ്രാമപഞ്ചായത്ത് അംഗം തോമസ് മൈക്കിൾ, സനോജ് ഇടപ്പാളയം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.