അൺ എയ്​ഡഡ്​ സ്​കൂൾ മാനേജ്​മെൻറ്​ കൺസോർട്ടിയം പ്രവർത്തനം തുടങ്ങി

കൊല്ലം: സംസ്ഥാനത്തെ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ് മേഖലയിലെ അൺ എയ്ഡഡ് മാനേജ്മ​െൻറ് കൺസോർട്ടിയം (അസ്മാക്) സംഘടനയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവഹിച്ചു. അസ്മാക് എന്ന സംഘടന വിദ്യാഭ്യാസമേഖലയിലെ ക്രൈസ്തവ പുനഃസമർപ്പണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, ക്രൈസ്തവ മൂല്യങ്ങൾ വളർത്തുക, സഹകരിക്കാവുന്ന എല്ലാവരുമായി സഹകരിച്ച് വിദ്യാഭ്യാസരംഗത്ത് സമഗ്രവളർച്ച കൈവരിക്കുക എന്നിവയായിരിക്കണം അസ്മാക്കി​െൻറ ലക്ഷ്യമെന്ന് കർദിനാൾ ഒാർമിപ്പിച്ചു. കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അസ്മാക് ചെയർമാൻ ഫാ. ഡോ. എബ്രാഹാം തപോത്തിൽ, ജനറൽ സെക്രട്ടറി ഫാ. ജോർജ് പുഞ്ചായിൽ, ഫാ. ഡോ. സിൽവി ആൻറണി, ഡോ. വർക്കി ആറ്റുപുറത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.