രാജേഷ്​ വധം: അലിഭായി ഉൾപ്പെടെ നാല്​ പ്രതികൾ ഒരാഴ്​ചത്തേക്ക്​ കസ്​റ്റഡിയിൽ

കിളിമാനൂർ: മുൻ റേഡിയോ ജോക്കിയും മടവൂർ സ്വദേശിയുമായ രാജേഷിെന വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അലിഭായി ഉൾപ്പെടെ നാല് പ്രതികളെ ഒരാഴ്ചത്തേക്ക് ആറ്റിങ്ങൽ കോടതി തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടാംപ്രതി അലിഭായി എന്ന മുഹമ്മദ് സ്വാലിഹ്, നാലാം പ്രതി തൻസീർ, കൊലയാളിസംഘത്തിന് താമസസൗകര്യവും വാളുകളും ലഭ്യമാക്കിയ അഞ്ചാംപ്രതി സ്വാതി സന്തോഷ്, ഇവരുടെ വാഹനം ബംഗളൂരുവിൽനിന്ന് കായംകുളത്ത് എത്തിച്ച ഏഴാം പ്രതി യാസിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൊലപാതകത്തിന് മുമ്പ് പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. താൻ ഇന്ത്യയിലെത്തി കൊലപാതകം നടത്തിയെന്നതിന് തെളിവില്ലാതിരിക്കാൻ നേപ്പാൾ വഴിയാണ് സ്വാലിഹ് ഖത്തറിലേക്ക് പോയത്. അതിനാൽ അവിടങ്ങളിലുൾപ്പെടെ പ്രതികളെ കൊണ്ടുപോയി തെളിവെടുക്കേണ്ടിവരും. കേസിൽ ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ അപ്പുണ്ണിയുടെ കാമുകി സെബെല്ല, സഹോദരി ഭാഗ്യശ്രീ എന്നിവരെ കോടതി റിമാൻറ് ചെയ്തു. കൊലപാതകത്തി​െൻറ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് അവകാശപ്പെടുന്ന ഖത്തറിലെ വ്യവസായി സത്താറിനെ പിടികൂടാൻ കഴിയാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. സത്താറിനെ പിടികൂടാതെ ഇൗ കേസ് തെളിയിക്കുന്നതും പ്രയാസകരമാണ്. ഗൾഫിൽ യാത്രാവിലക്കുള്ള സത്താറിനെ കേരളത്തിൽ എത്തിക്കുക പ്രയാസകരമായ ദൗത്യമാണെന്ന് അന്വേഷണസംഘവും സമ്മതിക്കുന്നു. ആ സാഹചര്യത്തിൽ ഇൻറർപോളി​െൻറ സഹായത്തോടെ സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. അന്വേഷണസംഘാംഗങ്ങളെ ഖത്തറിലേക്ക് അയക്കുന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. സത്താറി​െൻറ മുൻ ഭാര്യയുമായുള്ള ബന്ധമാണ് രാജേഷി​െൻറ കൊലപാതകത്തിലേക്ക് വഴിെവച്ചതെന്നാണ് പൊലീസ് പറയുന്നത്. ആ സാഹചര്യത്തിൽ വിദേശത്തുള്ള സ്ത്രീയെ നാട്ടിൽ കൊണ്ടുവന്ന് കേസിലെ മുഖ്യസാക്ഷിയാക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.