കുണ്ടറ: പട്ടികജാതി ഫണ്ട് നഷ്ടപ്പെടൽ സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാനരഹിതമെന്ന് കുണ്ടറ പഞ്ചായത്ത്. 2018-19 സാമ്പത്തികവർഷം പട്ടികജാതി ഫണ്ടിൽ അറുപത് ലക്ഷത്തിെൻറ കുറവ് വന്നതിന് കാരണം 2011ൽ പഞ്ചായത്ത് ഭരിച്ചിരുന്ന സി.പി.എം നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിയുടെ പിടിപ്പുകേടുമൂലമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, വൈസ് പ്രസിഡൻറ് ജോസ് ജോർജ്, പഞ്ചായത്ത് അംഗങ്ങളായ സതീഷ്കുമാർ ഉണ്ണിത്താൻ, ശ്രീകല എന്നിവർ വാർത്താസമ്മേളത്തിൽ വ്യക്തമാക്കി. സി.പി.എം ജാള്യതമറച്ച് വെക്കാനാണ് പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ഭരണസമിതിയെ അപകീർത്തിപ്പെടുത്താൻ ഉപരോധം നടത്തിയതെന്നും ആരോപിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം പട്ടികജാതി ഫണ്ടിൽ 91 ശതമാനവും ചെലവഴിച്ചു. ബാക്കി തുക സ്പിൽ ഓവറിലുമാണ്. ജനസംഖ്യാനുപാതത്തിലാണ് പഞ്ചായത്തുകൾക്ക് പദ്ധതിവിഹിതം അനുവദിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം വരെ 2001ലെ സെൻസസ് കണക്ക് പ്രകാരമാണ് തുക അനുവദിച്ചിരുന്നത്. 2018-19 വർഷം തുക അനുവദിച്ചത് 2011ലെ സെൻസസ് പ്രകാരമാണ്. ധനകാര്യ വകുപ്പിന് സെൻസസ് അധികൃതർ കൈമാറിയിട്ടുള്ള കണക്ക് പ്രകാരം പഞ്ചായത്തിലെ പട്ടികജാതി ജനസംഖ്യ 1110 മാത്രമാണ്. 2001ൽ ഇത് 3711 ആയിരുന്നു. 2011 ൽ നടത്തിയ സെൻസസ് രേഖ പഞ്ചായത്തുകൾക്ക് പരിശോധനക്ക് നൽകിയിരുന്നു. അന്ന് ഭരിച്ചിരുന്ന സി.പി.എം ഭരണസമിതി ഈ രേഖ പരിശോധിക്കുകയോ പട്ടികജാതി ജനസംഖ്യയിലുണ്ടായ വലിയ കുറവ് ശ്രദ്ധിക്കുകയോ ചെയ്തില്ല. ഇതിനാൽ പദ്ധതിവിഹിത്തിൽ പട്ടികജാതി വികസനമേഖലക്ക് അനുവദിച്ചിരിക്കുന്ന തുക കഴിഞ്ഞ വർഷത്തേതിൽനിന്ന് 60 ലക്ഷം കുറവാണ്. ഇത് ശ്രദ്ധയിൽപെട്ട ഭരണസമിതി പഞ്ചായത്ത് ഡയറക്ടറെയും ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയും സെൻസസ് അധികൃതരെയും കാര്യങ്ങൾ ബോധിപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ നേരത്തെ മുളവന വില്ലേജിലായിരുന്നു പേരയം പഞ്ചായത്തിെൻറയും കുണ്ടറ പഞ്ചായത്തിെൻറയും ജനസംഖ്യ രേഖപ്പെടുത്തിയത്. പരസ്പരം മാറിപ്പോയതായിരിക്കാമെന്നും അത് പരിഹരിക്കുന്നതിന് പഞ്ചായത്ത് സമിതി തീരുമാനപ്രകാരം സെൻസസ് ഡയറക്ടർക്ക് അപേക്ഷ നൽകണമെന്നും ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. സി.പി.എം അംഗങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് സമിതി ചേരുകയും പ്രമേയം പാസാക്കി സെൻസസ് ഡയറക്ടർക്ക് നൽകുകയും ചെയ്തു. സെൻസസിൽ തിരുത്തൽ വരുത്തേണ്ട ഡൽഹി ഓഫിസിൽ ഇതിെൻറ തുടർനടപടികൾ പൂർത്തീകരിക്കുന്നതോടെ തെറ്റ് തിരുത്തപ്പെടുകയും തുകലഭ്യമാകുകയും ചെയ്യുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.