ബാലരാമപുരം: തേമ്പാമുട്ടം ലെവൽേക്രാസിന് മേൽപാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. ഓരോ െട്രയിൻ കടന്നു പോകുമ്പോഴും ഗതാഗതക്കുരുക്ക് കാരണം ജനം ഏറെ ദുരിത്തിലാകുന്നത് പതിവാണ്. വ്യാഴാഴ്ച ലോറി തട്ടി ലെവൽ േക്രാസിെൻറ ഗേറ്റ് തകരാറിലായപ്പോഴും ഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെട്ടത്. അപകടത്തിലും അല്ലാതെയും ഗേറ്റ് പലപ്പോഴും തകരാറിലാവുന്നതാണ് യാത്രക്കാരെ വലക്കുന്നത്. ലെവൽ േക്രാസിൽ മുമ്പും വാഹനം തട്ടി പലതവണ ഗേറ്റ് തുറക്കാൻ കഴിയാതെ വന്നിട്ടുണ്ട്. രണ്ടു വാഹനങ്ങൾക്ക് ഏറെ പണിപ്പെട്ട് കടന്നുപോകാവുന്ന റോഡിലെ ഗേറ്റിനരികിൽ നിരനിരയായി എത്തുന്ന വാഹനം ഗതാഗത നിയന്ത്രണത്തിനായി തിരിച്ചു വിടുന്നതും പ്രയാസമാണ്. സമീപ പ്രദേശങ്ങളിൽ പാലങ്ങൾ റെയിൽവേ നിർമിച്ചപ്പോഴും ബാലരാമപുരത്തെ പ്രധാന ലെവൽ േക്രാസിനെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ദിനേന ഇരുപതിലെറെ തീവണ്ടിയാണ് ഇതിലൂടെ കടന്നുപോകുന്നത്. തീവണ്ടികൾ പോകുന്നതിന് അഞ്ചു മിനിറ്റ് മുമ്പാണ് ലെവൽേക്രാസ് അടയ്ക്കുന്നത്. രോഗികളുമായി വരുന്ന ആംബുലൻസും മറ്റു വാഹനങ്ങളും വരെ പലപ്പോഴും ലെവൽ േക്രാസിൽ കിടക്കേണ്ടിവരുന്നതും പതിവാണ്. കുത്തിറക്കമുള്ള സ്ഥലമായതിനാൽ ഗേറ്റ് അടയ്ക്കുമ്പോൾ േക്രാസിന് സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനത്തിനു പിന്നിൽ നിയന്ത്രണം വിട്ട് വാഹനങ്ങൾ ഇടിക്കുന്നതും പതിവാണ്. ലെവൽേക്രാസിന് മേൽപാലം വന്നാൽ മാത്രമേ ഇവിടത്തെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാൻ സാധിക്കൂ. മാറിമാറി വരുന്ന സർക്കാറിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.