തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്തുള്ള റീജനല്‍ സെൻററില്‍ ഈമാസം ആംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിൻറനന്‍സ്, ടാലി, എംബൈഡഡ് സിസ്റ്റം ആന്‍ഡ് ഇമേജ് പ്രോസസിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡോട്ട് നെറ്റ് ടെക്‌നോളജീസ്, റോബോട്ടിക് എന്‍ജിനീയറിങ്, ഇൻററാക്റ്റീവ് ഐ.ടി കോഴ്‌സ്, പ്രോഗ്രാമിങ് ഇന്‍ സി, സി പ്ലസ് പ്ലസ്, 9), വെബ്ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ.0471 2550612, 9400519491. ക്വട്ടേഷന്‍ ക്ഷണിച്ചു തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മേയ് 24 മുതല്‍ 31 വരെ കനകക്കുന്നില്‍ നടക്കുന്ന ഉൽപന്ന പ്രദര്‍ശന വിപണനമേളയില്‍ പ്രവര്‍ത്തിക്കുന്ന 10x10 വലുപ്പത്തിലുള്ള 100 സ്റ്റാളുകളിലും ഫുഡ് കോര്‍ട്ടിലും സൗണ്ട് സിസ്റ്റം, ലൈറ്റ്, ഫാന്‍ എന്നിവ സജജീകരിക്കുന്നതിനും, ഈ സ്റ്റാളുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ആവശ്യമായ ശേഷിയുള്ള ജനറേറ്റര്‍ സംവിധാനം ഇന്ധനമടക്കം ലഭ്യമാക്കുന്നതിനും, അംഗീകൃത വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിെൻറ ആഭിമുഖ്യത്തില്‍ സജ്ജീകരിക്കുന്ന 10x10 വലുപ്പത്തിലുള്ള രണ്ട് സ്റ്റാളുകളില്‍ ഹരിതനിയമാവലി പാലിച്ച് ഫോട്ടോ പ്രദര്‍ശനം ഉള്‍പ്പെടെ സ്റ്റാള്‍ ക്രമീകരിക്കുന്നതിന് അംഗീകൃത വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഉൽപന്ന -പ്രദര്‍ശന-വിപണന മേളയുടെ പ്രവേശനകവാടത്തില്‍ ഹരിതനിയമാവലി പാലിച്ച് ആര്‍ച്ചുകള്‍ സജ്ജമാക്കുന്നതിന് അംഗികൃത വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 28ന് ഉച്ചക്ക് ഒന്നിന് മുമ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നല്‍കണം. ക്വട്ടേഷനുകള്‍ അന്നേദിവസം 3.30ന് തുറക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.