പാറശ്ശാല: പാറശ്ശാലയിലെ പ്രശാന്തി ബാറിൽ എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ മിന്നൽപരിശോധന നടത്തി. വ്യാഴാഴ്ച വൈകീട്ട് ആറോടെ കമീഷണർ ഋഷിരാജ് സിങ്, അസിസ്റ്റൻറ് കമീഷണർ വിജയൻ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനെക്കത്തിയത്. വ്യാപകമായി സെക്കൻഡ് മദ്യം വിൽപന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ സെക്കൻഡ് മദ്യം കണ്ടെത്താനായില്ലങ്കിലും അനധികൃതമായി ബാറിനുള്ളിൽ നടത്തിവന്നിരുന്ന കൗണ്ടർ കണ്ടെത്തുകയും -ഇതിനെതിരെ നടപിടി സ്വീകരിക്കുകയും ചെയ്തു. പരിശോധനെക്കത്തിയപ്പോേഴക്കും അനധികൃത കൗണ്ടറിലെ ജീവനക്കാർ മുങ്ങിയിരുന്നു. നെയ്യാറ്റിൻകര എക്സൈസ് സി.ഐയെ വിളിച്ചുവരുത്തിയായിരുന്നു പരിശോധന നടത്തിയത്. അനധികൃതമായി കണ്ടെത്തിയ ബാറിനുള്ളിലെ കൗണ്ടറിൽനിന്ന് 20 ഓളം മദ്യക്കുപ്പികളും 15 ഓളം കാലിക്കുപ്പികളും ബില്ലിങ് യന്ത്രവും പതിനായിരത്തോളം രൂപയും കണ്ടെത്തി. എക്സൈസ് സി.ഐയോട് കേെസടുക്കാൻ നിർദേശിച്ച ശേഷം എക്സൈസ് കമീഷണർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.