നാട്ടാനയെ വന്യമൃഗ പട്ടികയിൽപെടുത്തിയ നടപടി അശാസ്ത്രീയം -സൈനുദ്ദീൻ പട്ടാഴി കൊല്ലം: നാട്ടാനകളെ വന്യമൃഗ പട്ടികയിൽ ഉൾപ്പെടുത്തി അവമൂലമുള്ള നാശനഷ്ടങ്ങൾക്ക് സാമ്പത്തികസഹായം സർക്കാർ വഹിക്കുമെന്ന് തീരുമാനിച്ചത് അശാസ്ത്രീയമാണെന്ന് സംസ്ഥാന വന്യജീവി ഉപദേശക സമിതി അംഗം ഡോ. സൈനുദ്ദീൻ പട്ടാഴി. ആനകൾക്ക് ഇൻഷുറൻസ് നിലവിലുള്ളപ്പോൾ വീണ്ടും സർക്കാർ ബാത്യതകൾ ഏറ്റെടുക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല . മറ്റു സംസ്ഥാനങ്ങളിൽനിന്ന് സർക്കാറിെൻറ അനുവാദം വാങ്ങാതെ ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. മിക്ക ആനകൾക്കും ലൈസൻസും ഇല്ല. ഇത്തരത്തിലുള്ള ആനകളുടെ ഉത്തരവാദിത്തം സർക്കാർ വഹിക്കുന്നത് യുക്തിയല്ല. ലൈസൻസ് ഇല്ലാത്ത ആനകളെ വനംവകുപ്പ് ഏറ്റെടുക്കുകയും ആന സംരക്ഷണത്തിന് വ്യക്തമായ നയം രൂപവത്കരിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.