വ്യാജ ഹര്‍ത്താലുകള്‍ക്കെതിരേ നടപടിയെടുക്കണം

കൊല്ലം: വ്യാജ ഹര്‍ത്താലുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരേ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. അന്നേദിവസം തുറന്നുപ്രവര്‍ത്തിച്ച ഹോട്ടലുകളില്‍ ഒരുകൂട്ടം ആളുകള്‍ എത്തി വ്യാപാരസ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെപ്പോലും ഭീഷണിപ്പെടുത്തി ബലമായി പിടിച്ചിറക്കുകയും ചെയ്തു. ഇനി വരാനിരിക്കുന്ന ഹര്‍ത്താലുകളില്‍നിന്നും അവശ്യ സർവിസുകളെ ഒഴിവാക്കുന്നതോടൊപ്പം ഹോട്ടലുകളെയും ഒഴിവാക്കണം. ഇനിയും ഹര്‍ത്താലുകള്‍ക്ക് മറവില്‍ ആക്രമ സംഭവങ്ങളുണ്ടായാല്‍ കേരളത്തിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡൻറ് ടി.എന്‍. ബാഹുലേയന്‍, ജനറല്‍ സെക്രട്ടറി ആര്‍. ചന്ദ്രശേഖരന്‍, ട്രഷറര്‍ എസ്. ജലാലുദ്ദീന്‍, വൈസ് പ്രസിഡൻറ് ടി. രാജീവ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.