കലാപഠന കേന്ദ്രം ഉദ്ഘാടനവും സെമിനാറും

കൊല്ലം: ഭാമിനി സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ആൻഡ് കള്‍ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കലാപഠന കേന്ദ്രം ഉദ്ഘാടനവും കലാ സെമിനാറും 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാമന്‍കുളങ്ങര ഭാമിനി കലാപഠന കേന്ദ്രത്തില്‍ രാവിലെ 10ന് കലാസെമിനാർ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കലാപഠനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി തംബുരുമീട്ടി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ അടൂര്‍ പി. സുദര്‍ശനന്‍ വിഷയാതരണം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി ആനയടി പ്രസാദ്, ജയകൃഷ്ണന്‍ പട്ടാഴി, ശ്രീമംഗലം വിജയന്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.