ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: യുവതി അറസ്​റ്റിൽ

ചാത്തന്നൂർ: വൻകിട കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സ്ത്രീയെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തഴവ ശ്രീരാമപുരം ചൈതന്യയിൽനിന്ന് ഓച്ചിറ പായിക്കുഴി പൂയംപള്ളി തറയിൽ വാടകക്ക് താമസിക്കുന്ന രേഖ ആണ് (38) പോലീസി​െൻറ പിടിയിലായത്. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി ഉദ്യോഗാർഥികളിൽനിന്ന് വാങ്ങി സൂക്ഷിച്ച സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും പൊലീസ് കണ്ടെടുത്തു. ചാത്തന്നൂർ സ്വദേശിയായ ഒരു ഉദ്യോഗാർഥി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.