മൃഗീയ കൊലപാതകങ്ങൾക്ക് പരമാവധി ശിക്ഷ നടപ്പാക്കണം –സുന്നി ജമാഅത്ത് യൂനിയൻ

കൊല്ലം: മൃഗീയ കൊലപാതകങ്ങൾക്ക് പരമാവധി ശിക്ഷ നടപ്പാക്കണമെന്ന് കേരള സുന്നി ജമാഅത്ത് യൂനിയൻ സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. കഠ്വ സംഭവത്തിൽ രാജ്യം മുഴുവൻ പ്രതിഷേധിക്കുമ്പോൾ നിയമം കൈയിലെടുക്കാതെ സമൂഹം സമാധാനം പാലിക്കണം. ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സുലൈം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എ. ഇൻഷാദുൽ ഖാദിരി, സെക്രട്ടറിമാരായ അഷറഫ് തിരുവനന്തപുരം, ആലപ്പുഴ ജഹാംഗീർ, കോട്ടയം മൻസൂർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ മുതിരപറമ്പ് എം.എ. വാഹിദ് കേരളപുരം ഇമാം ടി.എ. ത്വാഹ സഅദി, ഡോ. അൻസർ കൊല്ലം, അഹമദുൽ അമീൻ ബാഫഖി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.